Quantcast

ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ മുന്നേറുന്നു

MediaOne Logo

admin

  • Published:

    18 Jan 2017 7:05 AM GMT

ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ മുന്നേറുന്നു
X

ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ മുന്നേറുന്നു

ടോപ് സീഡ് നൊവാക് ജ്യോകോവിചും മുന്‍ചാമ്പ്യന്‍ റാഫേല്‍ നദാലും രണ്ടാം റൌണ്ടില്‍ കടന്നു

ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ മുന്നോട്ട്. ടോപ് സീഡ് നൊവാക് ജ്യോകോവിചും മുന്‍ചാമ്പ്യന്‍ റാഫേല്‍ നദാലും രണ്ടാം റൌണ്ടില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ സെറീന വില്യംസും ആദ്യ റൌണ്ടില്‍ ജയം നേടി.

ചൈനീസ് തായ്പേയിയുടെ യെന്‍ ലൂവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജ്യോകോവിച് രണ്ടാം റൌണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-4ന് നേടിയ സെര്‍ബിയന്‍ താരം രണ്ടും മൂന്നും സെറ്റുകള്‍ 6-1ന് സ്വന്തമാക്കി. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന ജ്യോകോവിചിന് രണ്ടാം റൌണ്ടില്‍ ബെല്‍ജിയം താരം സ്റ്റീവ് ഡാര്‍സിസ് ആണ് എതിരാളി.

ഓസ്‌ട്രേലിയയുടെ സാം ഗ്രോത്തിനെയാണ് നദാല്‍ ആദ്യ റൌണ്ടില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. ഏകപക്ഷീയമായ മത്സരത്തില്‍ മൂന്ന്‌ തവണ മാത്രമാണു നദാല്‍ പിഴവ്‌ വരുത്തിയത്‌. അര്‍ജന്‍റൈന്‍ താരം ഫാകുന്‍ഡോ ബാഗ്നിസിനെയാണ് രണ്ടാം റൌണ്ടില്‍ നദാലിന് നേരിടേണ്ടത്.

ഇരുപത്തിരണ്ടാം ഗ്രാന്‍സ്ലാമെന്ന റെക്കോഡ് നേട്ടം ലക്ഷ്യമിടുന്ന സെറീന വില്യംസും ആദ്യ റൌണ്ടില്‍ അനായാസ ജയം നേടി. വെറും 42 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ സ്ലൊവോക്കിയന്‍ താരം മഗ്ദലിന റൈബറികോവയെയാണ് സെറീന തോല്‍പ്പിച്ചത്.

TAGS :

Next Story