Quantcast

എന്‍ ശ്രീനിവാസന്‍ തമിഴ്‍നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

MediaOne Logo

Alwyn

  • Published:

    22 Feb 2017 12:03 AM IST

എന്‍ ശ്രീനിവാസന്‍ തമിഴ്‍നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്
X

എന്‍ ശ്രീനിവാസന്‍ തമിഴ്‍നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. 86ാമത് വാര്‍ഷിക ജനറല്‍ യോഗത്തില്‍ ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായി 15 മത്തെ തവണയാണ് ശ്രീനിവാസന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. 2013 ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് ശ്രീനിവാസനെതിരേ നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും ഉണ്ടായിരുന്നു. മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീനിവാസന്റെ ബിസിസിഐ തലവന്‍ എന്ന സ്ഥാനം തെറിച്ചത്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ട്വന്റി-20 ടൂര്‍ണമെന്റ് നടത്തുമെന്ന് ടിഎന്‍സിഐ ജൂണ്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് അവസാന വാരമാണ് ടൂര്‍ണമെന്റ് തുടങ്ങുക.

TAGS :

Next Story