Quantcast

ദില്‍ഷന്‍ വിരമിച്ചു

MediaOne Logo

Alwyn

  • Published:

    27 Feb 2017 1:38 AM GMT

ദില്‍ഷന്‍ വിരമിച്ചു
X

ദില്‍ഷന്‍ വിരമിച്ചു

ആസ്ട്രേലിയക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 42 റണ്‍സെടുത്താണ് ദില്‍ഷന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങിയത്. 330 മത്സരങ്ങളില്‍ നിന്നായി 10290 റണ്‍സാണ് ദില്‍ഷന്റെ സംഭാവന.

ശ്രീലങ്കന്‍ താരം തിലകരത്നെ ദില്‍ഷന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആസ്ട്രേലിയക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 42 റണ്‍സെടുത്താണ് ദില്‍ഷന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങിയത്. 330 മത്സരങ്ങളില്‍ നിന്നായി 10290 റണ്‍സാണ് ദില്‍ഷന്റെ സംഭാവന.

ദില്‍സ്കൂപ്പിന്റെ സൃഷ്ടാവിന് ബാറ്റുകള്‍ കൊണ്ട് അഭിവാദ്യം ഒരുക്കി അവസാന ഇന്നിങ്സിനയച്ചു ശ്രീലങ്ക. തനത് ശൈലിയില്‍ തുടങ്ങി. അഞ്ച് ഫോറുകളടങ്ങിയ ഇന്നിങ്സ്. 65 പന്തില്‍ 42 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ബെയ്‌ലിയുടെ കയ്യില്‍ അവസാനിച്ചു ദില്‍ഷന്റെ ഏകദിന ഇന്നിങ്സ്. 39 വയസിലും ശരീരം വഴങ്ങുമെന്ന് തെളിയിച്ച ക്യാച്ച് ഏകദിനത്തില്‍ ശ്രീലങ്കക്കുള്ള അവസാന സംഭാവന. 1999ല്‍ സിംബാബ്‌ വെക്കെതിരെ അരങ്ങേറിയ ദില്‍ഷന്‍ 16 വര്‍ഷം ലങ്കന്‍ നീലകുപ്പായമണിഞ്ഞു. തികഞ്ഞ ഒരു ഓള്‍റൌണ്ടറായി. 10290 റണ്‍സും 103 വിക്കറ്റും നേടി. 22 സെഞ്ച്വറിയും 47 അര്‍ധസെഞ്ച്വറിയും ദില്‍ഷന്റെ കണക്ക് പുസ്തകത്തിലുണ്ട്. അവശ്യഘട്ടത്തില്‍ വിക്കറ്റ് കീപ്പറായി മൈതാനത്തെത്തിയിരുന്ന ദില്‍ഷന്‍ ബാക്ക്‌വുഡ് പോയിന്റില്‍ ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ച് കാണികള്‍ക്ക് വിരുന്നൊരുക്കി. ദില്‍സ്കൂപ്പ് എന്ന ശൈലി ലോകത്തിന് സമ്മാനിച്ച ക്രിക്കറ്ററാണ് പാഡഴിച്ച് വെക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2013ല്‍ വിരമിച്ച ദില്‍ഷന്‍ സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന ട്വന്റി-20യോടെ പൂര്‍ണമായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തിരിച്ച് നടക്കും.

TAGS :

Next Story