Quantcast

വെയ്ല്‍സ്- വടക്കന്‍ അയര്‍ലന്‍റ് പ്രീ ക്വാര്‍ട്ടര്‍ ഇന്ന്

MediaOne Logo

Ubaid

  • Published:

    5 March 2017 9:45 AM GMT

വെയ്ല്‍സ്- വടക്കന്‍ അയര്‍ലന്‍റ് പ്രീ ക്വാര്‍ട്ടര്‍ ഇന്ന്
X

വെയ്ല്‍സ്- വടക്കന്‍ അയര്‍ലന്‍റ് പ്രീ ക്വാര്‍ട്ടര്‍ ഇന്ന്

പ്രതിരോധവും മുന്നേറ്റവും കനപ്പിച്ചാല്‍ വടക്കന്‍ അയര്‍ലന്‍റിന് ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്

യൂറോ കപ്പില്‍ വെയ്ല്‍സ്- വടക്കന്‍ അയര്‍ലന്‍റ് പ്രീ ക്വാര്‍ട്ടര്‍ ഇന്ന്. ഗരത് ബെയിലിന്റെ സാന്നിധ്യമാണ് വെയില്‍സിന്റെ കരുത്ത്. ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് വടക്കന്‍ അയര്‍ലന്‍റ് എത്തുന്നത്. രാത്രി ഒമ്പതരക്കാണ് മല്‍സരം.

ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരെന്ന മേല്‍വിലാസവുമായാണ് വെയ്ല്‍സ് അവസാന പതിനാറിലെത്തിയത്. സ്ലൊവാക്യയെ ഒന്നിനെതിരെ 2 ഗോളിന് തോല്‍പ്പിച്ചാണ് വെയില്‍സിന്‍റെ തുടക്കം. ഗരത് ബെയിലാണ് ഗോളടിക്ക് തുടക്കമിട്ടത്.

അയല്‍ക്കാരായ ഇംഗ്ലണ്ടിനെതിരെ രണ്ടാം മല്‍സരത്തില്‍ വെയ്ല്‍സ് നിരാശരാക്കി. ഇംഗ്ലീഷ് സംഘത്തിനെതിരെ ബെയില്‍ തന്നെ ആദ്യ ഗോള്‍ നേടിയെങ്കിലും പിന്നീട് ഈ മേധാവിത്വം പുലര്‍ത്താന്‍ വെയ്ല്‍സിനായില്ല. ജാമി വാര്‍ഡിയും ഡാനിയേല്‍ സ്റ്റുറിഡ്ജും നേടിയ ഗോളുകള്‍ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു.

റഷ്യക്കെതിരെ അവസാന പോരാട്ടത്തില്‍ വെയ്ല്‍സിന്‍റെ ജയം ഏകപക്ഷീയമായ മൂന്ന് ഗോളിന്. ആരോണ്‍ റംസി, നീല്‍ ടെയ്‍ലര്‍, ഗരത് ബെയില്‍ എന്നിവര്‍ വെയ്ല്‍സിനായി ഗോള്‍വേട്ട നടത്തി.

ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനക്കരായാണ് വടക്കന്‍ അയര്‍ലന്‍റിന്‍റെ വരവ്. തുടക്കത്തില്‍ പോളണ്ടിനോട് തോറ്റു. രണ്ടാം മല്‍സരത്തില്‍ ഉക്രൈനെ തോല്‍പ്പിച്ചത് ഏപക്ഷീയമായ രണ്ട് ഗോളിന്. അവസാന മല്‍സരത്തില്‍ ജര്‍മ്മനിക്കെതിരെ പരാജയപ്പെട്ടു. എങ്കിലും യൂറോയിലെ മികച്ച മൂന്നാം സ്ഥാനക്കാരില്‍ വടക്കന്‍ അയര്‍ലന്‍റ് ഇടംപിടിച്ചു. പ്രതിരോധവും മുന്നേറ്റവും കനപ്പിച്ചാല്‍ വടക്കന്‍ അയര്‍ലന്‍റിന് ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.

TAGS :

Next Story