Quantcast

ചെല്‍സിക്കും ലിവര്‍പൂളിനും ജയം

MediaOne Logo

Subin

  • Published:

    8 March 2017 11:30 PM IST

ചെല്‍സിക്കും ലിവര്‍പൂളിനും ജയം
X

ചെല്‍സിക്കും ലിവര്‍പൂളിനും ജയം

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളെല്ലാം സമനിലയില്‍ അവസാനിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്കും ലിവര്‍പൂളിനും ജയം. ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വാന്‍സിസിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി ഹള്‍സിറ്റിയെ തോല്‍പിച്ചു.

കഴിഞ്ഞ ലീഗ് മത്സരത്തില്‍ ആഴ്‌സണലിനോടേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ചെല്‍സി ഇറങ്ങിയത്. ഹള്‍സിറ്റിയെ അവരുടെ തട്ടകത്തില്‍ നീലപ്പട തോല്‍പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. കിട്ടിയ അവസരങ്ങള്‍ ഇരു ടീമുകളും നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയില്‍ കളി മാറി. ചെല്‍സി ആക്രമിച്ച് കളിച്ചു. ഫലം കണ്ടത് അറുപത്തിയൊന്നാം മിനിറ്റില്‍. കോസ്റ്റയുടെ പാസില്‍ സ്‌കോര്‍ ചെയ്തത് വില്യന്‍. അഞ്ച് മിനിറ്റിനിടെ ചെല്‍സി രണ്ടാം ഗോളും നേടി. ലക്ഷ്യം കണ്ടത് കോസ്റ്റ.

ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ ആറാമതെത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ സ്വാന്‍സി സിറ്റിയെ തോല്‍പിച്ചത്. ഫെര്‍മീനോയും മില്ലറും ലിവര്‍പൂളിനായി ഗോള്‍ നേടി. പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളെല്ലാം സമനിലയില്‍ അവസാനിച്ചു.

TAGS :

Next Story