Quantcast

സച്ചിന്‍ റിയോയിലേക്ക്

MediaOne Logo

Alwyn

  • Published:

    21 March 2017 2:49 AM IST

സച്ചിന്‍ റിയോയിലേക്ക്
X

സച്ചിന്‍ റിയോയിലേക്ക്

റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഗുഡ്‍വില്‍ അംബാസഡറായ സച്ചിന്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാഷിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് റിയോയിലേക്ക് പറക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാനറികളുടെ നാട്ടിലേക്ക്. റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഗുഡ്‍വില്‍ അംബാസഡറായ സച്ചിന്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാഷിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് റിയോയിലേക്ക് പറക്കുന്നത്. അടുത്തമാസം രണ്ടിന് സച്ചിന്‍ ബ്രസീലിലേക്ക് പുറപ്പെടും. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ സച്ചിന് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. സച്ചിന്‍ ആദ്യമായാണ് ഒളിമ്പിക് ഗെയിംസിനു എത്തുന്നത്. ബ്രസീലിലേക്ക് പോകുന്ന താരങ്ങള്‍ക്കും ഓഫീഷ്യല്‍സിനും വാക്സിന്‍ എടുക്കുന്നതിന് മുംബൈയിലെ ആശുപത്രിയിലെത്തിയപ്പോള്‍ സച്ചിന്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. 2024 ലെ ഒളിമ്പിക്സില്‍ ക്രിക്കറ്റും വിരുന്നെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൂടിയാണ് സച്ചിന്‍ റിയോയിലേക്ക് എത്തുന്നത്.

TAGS :

Next Story