Quantcast

യുഎസ് ഓപ്പണ്‍; നൊവാക് ജോകോവിച്ച് ഫൈനലില്‍

MediaOne Logo

Jaisy

  • Published:

    19 April 2017 10:31 AM GMT

യുഎസ് ഓപ്പണ്‍; നൊവാക് ജോകോവിച്ച് ഫൈനലില്‍
X

യുഎസ് ഓപ്പണ്‍; നൊവാക് ജോകോവിച്ച് ഫൈനലില്‍

സെമിയില്‍ പത്താം സീഡ് ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്

യുഎസ് ഓപ്പണ്‍‌ ടെന്നീസില്‍ ലോക ഒന്നാം റാങ്കും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോകോവിച്ച് ഫൈനലില്‍ . സെമിയില്‍ പത്താം സീഡ് ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് ജോക്കോയുടെ ജയം.

ജോക്കോവിച്ചിന്റെ ഏഴാം യുഎസ് ഓപ്പണ്‍ ഫൈനല്‍ പ്രവേശമാണിത്. അവസാന സെമിയില്‍ സ്റ്റാനിസ്ലാസ് വാവ്റിങ്ക കെയ് നിഷികോരിയെ നേരിടുകയാണ്. 6-4ന് ആദ്യസെറ്റ് നിഷികോരി നേടി. സെമിയില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ ജോക്കോവിച്ചിനെ നേരിടും. നാളെ പുലര്‍ച്ചെ നടക്കുന്ന വനിതാഫൈനലില്‍ ആഞ്ചെലിക് കെര്‍ബര്‍ കരോലിന പിലിസ്കോവയെ നേരിടും.

TAGS :

Next Story