Quantcast

ടിപി ദാസന്‍‌ സ്‍പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്

MediaOne Logo

Alwyn

  • Published:

    13 May 2017 12:39 PM GMT

ടിപി ദാസന്‍‌ സ്‍പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്
X

ടിപി ദാസന്‍‌ സ്‍പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്

ഇതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റായി ടിപി ദാസന്‍ ചുമതലയേറ്റു. ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനാണ് വൈസ് പ്രസിഡന്റ് . അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിലേക്ക് പുതുതായി ആറുപേരെ തെരഞ്ഞെടുത്തു. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റുമാരെ മാറ്റുമെന്ന് ടിപി ദാസന്‍‌ മീഡിയവണിനോട് പറഞ്ഞു.

കായികമന്ത്രി ഇപി ജയരാജനുമായുള്ള വിവാദത്തെത്തുടര്‍ന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവെച്ച ഒഴിവിലാണ് ടിപി ദാസനെ പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചത്. ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഡി ബിജുകുമാര്‍, കെസി ലേഖ, ഒകെ വിനീത്, ഐടി മനോജ്, ജോര്‍ജ്ജ് തോമസ്, എസ് രാജീവ്, എംആര്‍ രഞ്ജിത്ത് എന്നിവരാണ് അംഗങ്ങള്‍. കഴിഞ്ഞ തവണ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റായിരുന്ന സമയത്ത് നടന്ന ലോട്ടറി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ടിപി ദാസന്റെ നിയമനമെന്നത് ശ്രദ്ധേയമാണ്. സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റായി നിയമിച്ച ഒളിമ്പ്യന്‍ മേഴ്സികുട്ടനും ചുമതലയേറ്റു. മുന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് എന്നതിന് പുറമേ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗവുമാണ് ടിപി ദാസന്‍.

TAGS :

Next Story