Quantcast

കളി മതിയാക്കുന്നതാണ് ഉചിതമെന്ന് അഫ്രീദിയോട് ഖാദര്‍

MediaOne Logo

admin

  • Published:

    15 May 2017 9:29 AM IST

കളി മതിയാക്കുന്നതാണ് ഉചിതമെന്ന് അഫ്രീദിയോട് ഖാദര്‍
X

കളി മതിയാക്കുന്നതാണ് ഉചിതമെന്ന് അഫ്രീദിയോട് ഖാദര്‍

ക്രിക്കറ്റ് ഇനി അഫ്രീദിയുടെ ലോകമല്ലെന്നും വിടപറയാന്‍ സമയം വൈകിയെന്നും ഖാദര്‍ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നതാകും പാകിസ്താന്‍ ഓള്‍ റൌണ്ടര്‍ അഫ്രീദിക്ക് നല്ലതെന്ന് പാകിസ്താന്റെ മാന്ത്രിക സ്പിന്നര്‍ അബ്ദുള്‍ ഖാദര്‍. ക്രിക്കറ്റ് ഇനി അഫ്രീദിയുടെ ലോകമല്ലെന്നും വിടപറയാന്‍ സമയം വൈകിയെന്നും ഖാദര്‍ കുറ്റപ്പെടുത്തി. സ്വന്തം തെറ്റുകളിലൂടെ ടീമില്‍ നിന്നുമുള്ള പുറത്താക്കല്‍ ഉമര്‍ അക്മല്‍ ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും വെറ്ററന്‍ താരം കൂട്ടിച്ചേര്‍ത്തു. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട അഹമ്മദ് ഷെഹ്‍സാദ് ഒരു ബാറ്റ്സ്മാന്‍ എന്നതിലുപരി മികച്ചൊരു നടനാണ്.

ഖാദറിന്‍റെ മകളെ വിവാഹം കഴിച്ച ഉമര്‍ അക്മലിന്‍റെ കളിയോടുള്ള പ്രതിബദ്ധത അടുത്തകാലത്ത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ട്വന്‍റി20 ലോകകപ്പിനു ശേഷം വിരമിക്കുമെന്ന പ്രഖ്യാപനം നടത്തിയ ശേഷം ട്വന്‍റി20 ടീമിന്‍റെ നായകനായ അഫ്രീദി ലോകകപ്പിനു ശേഷം നായക സ്ഥാനം ഒഴിഞ്ഞിരുന്നു.

TAGS :

Next Story