Quantcast

യൊഹാന്‍ ക്രൈഫ് അന്തരിച്ചു

MediaOne Logo

admin

  • Published:

    26 May 2017 1:24 AM IST

യൊഹാന്‍ ക്രൈഫ് അന്തരിച്ചു
X

യൊഹാന്‍ ക്രൈഫ് അന്തരിച്ചു

ഫുട്‌ബോളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായാണ് ക്രൈഫ് അറിയപ്പെടുന്നത്...

വിഖ്യാത ഫുട്‌ബോള്‍ താരം യൊഹാന്‍ ക്രൈഫ്(68) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഫുട്‌ബോളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായാണ് ക്രൈഫ് അറിയപ്പെടുന്നത്.

ടോട്ടല്‍ ഫുട്‌ബോളിന്റെ കളിയഴക് കൊണ്ട് ലോകത്തെ വിരുന്നൂട്ടിയ... പന്ത് കാലില്‍ കോര്‍ത്ത് ഒറ്റച്ചാട്ടം കൊണ്ട് എതിരാളികളെ മറികടക്കുന്ന... തന്ത്രങ്ങള്‍ കൊണ്ട് എതിര്‍ ടീമിന്റെ പ്രതീക്ഷകള്‍ മറികടക്കുന്ന ക്രൈഫ് ഇനിയില്ല...

1947ഏപ്രില്‍ 25ന് ആംസ്റ്റര്‍ ഡാമില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച െ്രെകഫ് പത്തൊമ്പതാം വയസ്സില്‍ ഡച്ച് ടീമിലെത്തി. പിന്നെ കളിയഴക് കൊണ്ട് മൈതാനം വാണു. ഗോളിയൊഴികെയുള്ള മറ്റെല്ലാ കളിക്കാരും പൊസിഷന്‍ മാറി കളിക്കുന്ന ടോട്ടല്‍ ഫുട്‌ബോളിന്റെ സൗന്ദര്യം പൂര്‍ണതയിലെത്തിയത് ക്രൈഫിന്റെ ഹോളണ്ടിലായിരുന്നു.

കളിച്ച ഒരേയൊരു ലോകകപ്പില്‍ 1974ല്‍ ടീമിനെ ഫൈനലില്‍ എത്തിച്ചു. അന്ന് ടൂര്‍ണമെന്റിലെ മികച്ച താരമായും ക്രൈഫ് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ടീമിനൊപ്പം അയാക്‌സ്, ബാഴ്‌സലോണ എന്നീ ടീമുകളിലും താരമായി. ക്രൈഫിന്റെ മത്സരത്തിലെ ഡ്രിബ്‌ളിങ്ങും ഗോളും കാണികളെ അക്ഷരാര്‍ഥത്തില്‍ വിസ്മയിപ്പിച്ചു. മൂന്ന് തവണ ബലാണ്‍ ദി ഓര്‍ നേടി.

1984ല്‍ കളിയില്‍നിന്ന് വിരമിച്ചശേഷം ക്രൈഫ് അയാക്‌സിന്റെയും ബാഴ്‌സലോണയുടെയും പരിശീലകനായി. കുറിയ പാസുകളും നീക്കങ്ങളുമുള്ള 'ടിക്കി ടാക്ക' ഫുട്ബാളിന് പരിചയപ്പെടുത്തി. ഒരു പക്ഷേ പെലെക്കും മറഡോണക്കുമൊപ്പം എക്കാലത്തെയും മികച്ച കളിക്കാരാനാകാനുള്ള മത്സരത്തില്‍ മുന്നിലുണ്ട് ക്രൈഫ്.

TAGS :

Next Story