Quantcast

ബോക്സിങ്: മനോജ് കുമാര്‍ പ്രീക്വാര്‍ട്ടറില്‍

MediaOne Logo

Alwyn

  • Published:

    31 May 2017 5:32 PM GMT

ബോക്സിങ്: മനോജ് കുമാര്‍ പ്രീക്വാര്‍ട്ടറില്‍
X

ബോക്സിങ്: മനോജ് കുമാര്‍ പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ നേടിയ എവാല്‍ഡാസ് പെട്രോസ്കസിനെയാണ് മനോജ് കുമാര്‍ തോല്‍പ്പിച്ചത്.

റിയോ ഒളിമ്പിക്സില്‍ ബോക്സിങ് 64 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മനോജ് കുമാര്‍ പ്രീക്വാര്‍ട്ടറില്‍. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ നേടിയ എവാല്‍ഡാസ് പെട്രോസ്കസിനെയാണ് മനോജ് കുമാര്‍ തോല്‍പ്പിച്ചത്.

ശിവഥാപ്പക്കും, വികാസ് കൃഷ്ണനും അല്‍പം താഴെയായിരുന്നു ചില വിദഗ്ദര്‍ മനോജ്കുമാറിന് സാധ്യതകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ റൌണ്ടില്‍ തന്നെ ആ വിലയിരുത്തലുകളെ മനോജ്കുമാര്‍ ഇടിച്ചിട്ടു. ലിത്വാനിയന്‍ എതിരാളിയേക്കാള്‍ ഉയരമുണ്ടെന്ന ആനുകൂല്യം മനോജ് കുമാര്‍ ശരിക്കും മുതലാക്കി.

ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ താരമാണ് ലിത്വാനിയയുടെ എവാല്‍ഡാസ് പെട്രോസ്കസ്. ആദ്യ റൌണ്ടില്‍ മുന്‍തൂക്കം മനോജ് നേടി. രണ്ടാം റൊണ്ടിലും മേധാവിത്വം ഇന്ത്യന്‍ താരത്തിനായിരുന്നു. മൂന്നാം റൌണ്ടിലും മുന്‍തൂക്കം നിലനിര്‍ത്താന്‍ മനോജ്കുമാറിന് കഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ ഫസ് ലിഡിന്‍ ഗെയ് ബ്നാസറോയാണ് എതിരാളി.

TAGS :

Next Story