Quantcast

ഒളിമ്പിക് വില്ലേജില്‍ ലിയാണ്ടര്‍ പെയ്സിന് മുറിയില്ല

MediaOne Logo

Alwyn K Jose

  • Published:

    15 Jun 2017 11:00 PM GMT

ഒളിമ്പിക് വില്ലേജില്‍ ലിയാണ്ടര്‍ പെയ്സിന് മുറിയില്ല
X

ഒളിമ്പിക് വില്ലേജില്‍ ലിയാണ്ടര്‍ പെയ്സിന് മുറിയില്ല

ന്യൂയോര്‍ക്കില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് ശേഷമാണ് പെയ്സ് റിയോയിലെത്തിയത്. മൂന്ന് മുറികളാണ് ടെന്നീസ് ടീമിനായി വില്ലേജില്‍ അനുവദിച്ചത്.

റിയോയിലെത്തിയ ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്സിന് ഒളിമ്പിക് വില്ലേജില്‍ മുറിയനുവദിച്ചില്ലെന്ന് പരാതി. ന്യൂയോര്‍ക്കില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് ശേഷമാണ് പെയ്സ് റിയോയിലെത്തിയത്. മൂന്ന് മുറികളാണ് ടെന്നീസ് ടീമിനായി വില്ലേജില്‍ അനുവദിച്ചത്. ഒരു മുറിയില്‍ രോഹന്‍ബൊപ്പണ്ണയും മറ്റ് രണ്ട് മുറികളിലായി ടെന്നീസ് ക്യാപ്റ്റന്‍ സീഷനും ബൊപ്പണയുടെ ഫിസിയോയും താമസം തുടങ്ങിയതോടെയാണ് പെയ്സിന് റൂമില്ലാതായത്. റൂം അനുവദിക്കാത്തതില്‍ നിരാശനാണ് പെയ്സെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ആറ് ഒളിമ്പിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ലിയാണ്ടര്‍ പെയ്സ്.

TAGS :

Next Story