Quantcast

യൂറോ കപ്പ്: ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

MediaOne Logo

Alwyn K Jose

  • Published:

    19 Jun 2017 11:27 AM GMT

യൂറോ കപ്പ്: ഫ്രാന്‍സ് ക്വാര്‍ട്ടറില്‍
X

യൂറോ കപ്പ്: ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഐറീഷ് പടയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു

യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ അയര്‍ലന്‍ഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയില്‍ നിന്നു റോബി ബ്രാഡി നേടിയ ഗോള്‍ അവരെ മുന്നലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ഫ്രാന്‍സ് തനിനിറം പുറത്തെടുത്തു. 57, 61 മിനിറ്റുകളില്‍ ഗ്രീന്‍സ്മാന്‍ നേടിയ ഇരട്ട ഗോള്‍ ഫ്രാന്‍സിന് ലീഡ് നല്‍കി. 66 ാം മിനിറ്റില്‍ ഷെയ്ന്‍ ഡഫി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഐറീഷ് പട കൂടുതല്‍ ദുര്‍ബലമായി. ഇതോടെ സമനില പിടിക്കാനുള്ള ഐറീഷ് പടയുടെ മോഹങ്ങള്‍ കരിഞ്ഞുണങ്ങി. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ഫ്രാന്‍സില്‍ നിന്നേറ്റ 'വഞ്ചന'ക്ക് പ്രതികാരം ചെയ്യാനിറങ്ങിയ ഐറീഷ് സംഘത്തിന് രണ്ടാം പകുതിയില്‍ കളി കൈവിട്ടതോടെ യൂറോയിലെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്കും തിരശീല വീണു.

TAGS :

Next Story