Quantcast

റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് ഹിഗ്വൈന്‍ യുവന്റസില്‍

MediaOne Logo

Ubaid

  • Published:

    1 July 2017 8:58 AM GMT

റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് ഹിഗ്വൈന്‍ യുവന്റസില്‍
X

റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് ഹിഗ്വൈന്‍ യുവന്റസില്‍

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ട്രാന്‍സ്ഫറാണ് ഹിഗ്വൈന്റേത്.

അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വൈന്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍. 76 മി ല്യന്‍ (ഏകദേശം 664 കോടി) പൌണ്ടിനാണ് നാപ്പോളിയില്‍ നിന്നും ഹിഗ്വൈനെ യുവന്റസ് സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ട്രാന്‍സ്ഫറാണ് ഹിഗ്വൈന്റേത്. റയല്‍ മാഡ്രിഡിന്റെ ഗരെത് ബെയ്‌ലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മാത്രമാണ് ഹിഗ്വൈനേക്കാള്‍ വില കൂടിയ താരങ്ങള്‍.

2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും 304 കോടി രൂപയ്ക്കാണ് ഹിഗ്വൈന്‍ നാപ്പോളിയിലെത്തിയത്. കഴിഞ്ഞ സീസണില്‍ നാപ്പോളിക്കായി 36 ഗോള്‍ നേടിയ ഹിഗ്വായ്ന്‍ സീരി എയുടെ ഗോള്‍ഡന്‍ ബൂട്ട് പുര്‌സകാരവും സ്വന്തമാക്കി. സീരി എയില്‍ നാപ്പോളി രണ്ടാം സ്ഥാനത്തുമെത്തി. ഒരു സീരി എ സീസണില്‍ മുപ്പതിലധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ഹിഗ്വൈന്‍.

എന്നാല്‍ ഹിഗ്വൈന്റെ ട്രാന്‍സ്ഫര്‍ തുകയെ വിമര്‍ശിച്ചുകൊണ്ട് മുന്‍ ഇറ്റാലിയന്‍ താരം ഫ്രാന്‍സിസ്കോ ടോട്ടി രംഗത്തെത്തി.

TAGS :

Next Story