Quantcast

സാനിയ സഖ്യം മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍

MediaOne Logo

admin

  • Published:

    14 Aug 2017 9:54 PM GMT

സാനിയ സഖ്യം മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍
X

സാനിയ സഖ്യം മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍

വനിതാ വിഭാഗം ഡബിള്‍സ് സെമിയില്‍ വാനിയ കിങ് - അല്ല കുദ്രിയാവറ്റ്സെവ കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സാനിയ സഖ്യം കലാശപ്പോരിന് ടിക്കറ്റെടുത്തത്.

സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ സ്വപ്നതുല്യമായ ജൈത്രയാത്ര മാഡ്രിഡ് ഓപ്പണിലും തുടരുന്നു. വനിതാ വിഭാഗം ഡബിള്‍സ് സെമിയില്‍ വാനിയ കിങ് - അല്ല കുദ്രിയാവറ്റ്സെവ കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സാനിയ സഖ്യം കലാശപ്പോരിന് ടിക്കറ്റെടുത്തത്. സ്‍കോര്‍: 6-2, 6-0. തുടര്‍ച്ചയായി രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് ഇന്തോ - സ്വിസ് സഖ്യം ഡബിള്‍സ് ഫൈനലില്‍ എത്തുന്നത്. മാഡ്രിഡില്‍ കൂടി സാനിയ സഖ്യം കിരീടത്തില്‍ മുത്തമിട്ടാല്‍ 2016 സീസണില്‍ ഇരുവരും ചേര്‍ന്ന് ഉയര്‍ത്തുന്ന അഞ്ചാമത്തെ കപ്പാകുമിത്.

TAGS :

Next Story