ചരിത്രം കുറിച്ച് ജോകോവിച്ച്

MediaOne Logo

Ubaid

  • Published:

    25 Aug 2017 2:08 PM GMT

ചരിത്രം കുറിച്ച് ജോകോവിച്ച്
X

ചരിത്രം കുറിച്ച് ജോകോവിച്ച്

ജയത്തോടെ ഓപ്പണ്‍ ഇറയില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ഗ്രാന്‍സ്ലാം മത്സരങ്ങള്‍ വിജയിക്കുന്ന താരമെന്ന റെക്കോര്‍ഡും ജോകോവിച് സ്വന്തമാക്കി.....

വിംബിള്‍ഡണ്‍ ടെന്നിസില്‍ പ്രമുഖ താരങ്ങള്‍ മുന്നോട്ട്. ഏഴ് തവണ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ മൂന്നാം റൌണ്ടില്‍ കടന്നു. ബ്രിട്ടണ്‍ന്‍റെ മാര്‍ക്കസ് വില്യംസിനെയാണ് ഫെഡറര്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വിസ് താരത്തിന്‍റെ ജയം. സ്കോര്‍ 6-0, 6-3, 6-4

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിചും രണ്ടാം റൌണ്ടില്‍ ജയം നേടി. നിലവിലെ ചാമ്പ്യനായ ജോകോവിച് ഫ്രാന്‍സിന്‍റെ അഡ്രിയാന്‍ മനാരിനോയെയാണ് തോല്‍പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിലായിരുന്നു സ്വിസ് താരത്തിന്‍റെ ജയം. ജയത്തോടെ ഓപ്പണ്‍ ഇറയില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ഗ്രാന്‍സ്ലാം മത്സരങ്ങള്‍ വിജയിക്കുന്ന താരമെന്ന റെക്കോര്‍ഡും ജോകോവിച് സ്വന്തമാക്കി

വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് അഗിനെയെസ്ക റെഡ്വാന്‍സ്കയും മൂന്നാം റൌണ്ടിലെത്തി. യുക്രൈന്‍റെ കാതറീന കൊസ്‌ലോവയെയാണ് റെഡ്വാന്‍സ്ക അനായാസം മറികടന്നത്

TAGS :

Next Story