Quantcast

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

MediaOne Logo

Subin

  • Published:

    25 Sep 2017 7:46 AM GMT

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
X

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ കൂടുതല്‍ കരുത്താര്‍ജിച്ച മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമായ ഗെയിംപ്ലാനിലൂടെയാണ് വെസ്റ്റ്ഹാമിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. റഹീം സ്‌റ്റെര്‍ലിങിന്റെ ഇരട്ടഗോളാണ് സിറ്റിക്ക് ജയമൊരുക്കിയത്.

പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ കൂടുതല്‍ കരുത്താര്‍ജിച്ച മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമായ ഗെയിംപ്ലാനിലൂടെയാണ് വെസ്റ്റ്ഹാമിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. സിറ്റിയുടെ മുന്നേറ്റങ്ങള്‍ക്ക് ഡേവിഡ് സില്‍വയായിരുന്നു സൂത്രധാരന്‍. സില്‍വയുടെ മുന്നേറ്റത്തിനൊടുവിലായിരുന്നു സ്‌റ്റെര്‍ലിങിന്റെ ആദ്യ ഗോള്‍.

പന്തടക്കത്തില്‍ ബഹുദൂരം മുന്നില്‍ നിന്ന ഗ്വാര്‍ഡിയോളയുടെ സംഘം പല തവണ ഗോളിനടുത്തെത്തി. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം കെവിന്‍ ഡി ബ്രുയ്‌ണെയുടെ ഫ്രീ കിക്കില്‍ നിന്ന് ഫെര്‍ണാണ്ടീഞ്ഞോ രണ്ടാം ഗോള്‍ നേടി. സിറ്റിയെ ഞെട്ടിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെസ്റ്റ് ഹാം ഒരു ഗോള്‍ മടക്കി.

ഇഞ്ച്വറി സമയത്ത് സ്‌റ്റെര്‍ലിങിന്റെ രണ്ടാം ഗോള്‍. മൂന്ന് ഗോള്‍ നേടിയതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതായി മാഞ്ചസ്റ്റര്‍ സിറ്റി.

TAGS :

Next Story