Quantcast

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി

MediaOne Logo

Ubaid

  • Published:

    22 Oct 2017 8:36 PM GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി

ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയെ ക്രിസ്റ്റല്‍ പാലസാണ് ഞെട്ടിച്ചത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയെ ക്രിസ്റ്റല്‍ പാലസാണ് ഞെട്ടിച്ചത്. ഒന്‍പതാം മിനിറ്റില്‍ സാഹയും 11 ആം മിനിറ്റില്‍ ബെന്‍ടെകെയുമാണ് ക്രിസ്റ്റല്‍ പാലസിനായി ഗോള്‍ നേടിയത്. ഫാബ്രിഗസിന്റെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ബേര്‍ണ്‍ലിയെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ടോട്ടനത്തിന്റെ ജയം.

എവര്‍ട്ടനെതിരെ ലിവര്‍പൂളും സ്റ്റോക് സിറ്റിക്കെതിരെ ലെസ്റ്റര്‍ സിറ്റിയും ജയിച്ചു. ഏക പക്ഷീയമായ രണ്ട് ഗോളിനായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ ജയം. വെസ്റ്റ് ഹാം യൂണൈറ്റഡ് ഹള്‍സിറ്റി മത്സരത്തില്‍ 2-1 ന് ഹള്‍സിറ്റിക്കാണ് ജയം. അതേസമയം വെസ്റ്റ് ബ്രോമിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം സമനിലയില്‍ കലാശിച്ചു.

TAGS :

Next Story