Quantcast

മാക്‌സ്‌വല്ലും മില്ലറും തിളങ്ങി:പൂനെക്കെതിരെ പഞ്ചാബിന് ജയം 

MediaOne Logo

Rishad

  • Published:

    8 Dec 2017 5:58 PM GMT

മാക്‌സ്‌വല്ലും മില്ലറും തിളങ്ങി:പൂനെക്കെതിരെ പഞ്ചാബിന് ജയം 
X

മാക്‌സ്‌വല്ലും മില്ലറും തിളങ്ങി:പൂനെക്കെതിരെ പഞ്ചാബിന് ജയം 

പൂനെ ഉയര്‍ത്തിയ 164 എന്ന വിജയലക്ഷ്യം പഞ്ചാബ് ഒരോവര്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

മാക്‌സ്‌വല്ലും ഡേവിഡ് മില്ലറും പട നയിച്ചപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ജിയന്റ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പൂനെ ഉയര്‍ത്തിയ 164 എന്ന വിജയലക്ഷ്യം പഞ്ചാബ് ഒരോവര്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മാക്‌സ്‌വല്‍ 20 പന്തില്‍ നിന്ന് 44 റണ്‍സ്(നാല് സിക്‌സര്‍, രണ്ട് ഫോര്‍) നേടിയപ്പോള്‍ മില്ലര്‍ 27 പന്തില്‍ നിന്ന് 30 റണ്‍സ് ( രണ്ട് സിക്‌സര്‍ ഒരു ഫോര്‍) നേടി. ഇരുവരെയും പുറത്താക്കാന്‍ പൂനെക്കായില്ല. അഞ്ചാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണ്ണായകമായതും ഈ കൂട്ടുകെട്ടാണ്. 85ന് നാല് എന്ന നിലയില്‍ നിന്നാണ് മാക്‌സ്വല്‍-മില്ലര്‍ സഖ്യം കളിപിടിക്കുന്നത്.

ആറ് വിക്കറ്റ് നഷ്ടത്തിലാണ് പൂനെ പൊരുതാവുന്ന സ്‌കോര്‍ നേടിയത്. ബെന്‍ സ്റ്റോക്ക്(50)മനോജ് തിവാരി(40) എന്നിവരാണ് പൂനെക്കായി തിളങ്ങിയത്. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം സ്റ്റോക്കും തിവാരിയും ചേര്‍ന്നാണ് പൂനയെ കരകയറ്റിയത്. ധോണി 5 റണ്‍സെടുത്തു പുറത്തായി. കഴിഞ്ഞ കളിയിലെ ഹീറോയായ സ്റ്റീവ് സ്മിത്തിനും അല്‍പായുസെ(26) ഉണ്ടായിരുന്നുള്ളൂ.

സ്റ്റോക്കിന്റെ ആദ്യ ഐ.പി.എല്‍ ഫിഫ്റ്റിയാണ്. 32 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്കിന്റെ ഇന്നിങ്‌സ്. എന്നാല്‍ തിവാരിയുടെ ഇന്നിങ്‌സ് 23 പന്തില്‍ നിന്നായിരുന്നു. 8 പന്തില്‍ 17 റണ്‍സെടുത്ത ഡാനിയേല്‍ ക്രിസ്റ്റ്യണും പൂനെക്കായി തിളങ്ങി. പഞ്ചാബിനായി സന്ദീപ് ശര്‍മ്മ ണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story