Quantcast

ദേശീയ സീനിയര്‍ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കേരളത്തിന് നിറംമങ്ങിയ തുടക്കം

MediaOne Logo

Alwyn K Jose

  • Published:

    6 Jan 2018 7:59 AM GMT

ദേശീയ സീനിയര്‍ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കേരളത്തിന് നിറംമങ്ങിയ തുടക്കം
X

ദേശീയ സീനിയര്‍ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കേരളത്തിന് നിറംമങ്ങിയ തുടക്കം

ഇതുവരെ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം മൂന്നു മെഡൽ മാത്രമാണ് കേരളം നേടിയത്.

ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക് മീറ്റിൽ കേരളത്തിന് നിറം മങ്ങിയ തുടക്കം. ഇതുവരെ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം മൂന്നു മെഡൽ മാത്രമാണ് കേരളം നേടിയത്. അഞ്ച് കിലോമീറ്റർ നടത്തത്തിൽ കേരള താരങ്ങൾ ഏഴും എട്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ഹരിയാനയുടെ ജൂനീദിനാണ് സ്വർണം. ലോങ്ങ് ജമ്പിൽ മെഡൽ പ്രതീക്ഷയുള്ള ലിസ്ബത്ത് കരോൾ ജോസഫും ആഷ്ന ഷാജിയും ഇന്നിറങ്ങും. ആൺകുട്ടികളുടെ പോൾ വാൾട്ട് മത്സരത്തിൽ കേരളം പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. നേരത്തെ ആൺകുട്ടികളുടെ 800 മീറ്ററിൽ ടി സൈഫുദീനും ആദർശ് ഗോപിയും ഫൈനലിൽ കടന്നു. പെൺകുട്ടികളിൽ അശ്വതി ബിനുവും ഫൈനൽ ബർത്ത് നേടി.

Next Story