Quantcast

ചെല്‍സിയും ആഴ്‍സണലും ഇന്നിറങ്ങും

MediaOne Logo
ചെല്‍സിയും ആഴ്‍സണലും ഇന്നിറങ്ങും
X

ചെല്‍സിയും ആഴ്‍സണലും ഇന്നിറങ്ങും

ചെല്‍സിയുടെ എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ ഇന്നിറങ്ങുന്നു. ചെല്‍സിയുടെ എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയാണ്. ആഴ്സണല്‍ സ്വാന്‍സീ സിറ്റിയെ നേരിടുമ്പോള്‍ സതാംപ്ടണ്‍ ബേണ്‍ലിയുമായി ഏറ്റുമുട്ടും.

പ്രീമിയര്‍ ലീഗില്‍‌ ഗംഭീര കുതിപ്പാണ് ചെല്‍സി നടത്തുന്നത്. 20 മത്സരങ്ങളില്‍ നിന്ന് 16 ജയമുള്‍പ്പെടെ 49 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെല്‍സി. കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളിനാണ് ടോട്ടന്‍ ഹാം ചെല്‍സിയെ കീഴടക്കിയത്. ലെസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലാണ് ചെല്‍സി ഇന്നു കളിക്കുന്നത്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ ചെല്‍സിക്കെതിരെ ഒന്നില്‍ മാത്രമാണ് ലെസ്റ്റര്‍ ജയം സ്വന്തമാക്കിയത്. ഡീഗോ കോസ്റ്റ ഇന്ന് ചെല്‍സിക്കായി കളിക്കാനിടയില്ല. പോയിന്റ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ് ലെസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ആഴ്സണല്‍-സ്വാന്‍സീ സിറ്റിയേയും സതാംപ്ടണ്‍ ബേണ്‍ലിയുമായി ഏറ്റുമുട്ടും. നിലവില്‍ ആറാം സ്ഥാനത്താണ് ആഴ്സണല്‍. മൂന്നാം സ്ഥാനത്തുളള ടോട്ടന്‍ഹാം വെസ്റ്റ് ബ്രോമിച്ചിനെ നേരിടും. ജയിച്ചാല്‍ ടോട്ടന്‍ഹാമിന് ലിവര്‍പൂളിനെ മറികടന്ന് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താം. സണ്ടര്‍ലന്‍ഡിന്- സ്റ്റോക്ക് സിറ്റിയാണ് എതിരാളി.

Next Story