Quantcast

അടിച്ചു തകര്‍ത്ത് വരവറിയിച്ച് സര്‍ഫ്രാസ്

MediaOne Logo

admin

  • Published:

    19 Feb 2018 6:54 AM GMT

അടിച്ചു തകര്‍ത്ത് വരവറിയിച്ച് സര്‍ഫ്രാസ്
X

അടിച്ചു തകര്‍ത്ത് വരവറിയിച്ച് സര്‍ഫ്രാസ്

10 പന്തുകളില്‍ രണ്ട് സിക്സറുകളുടെയും അഞ്ച് ബൌണ്ടറികളുടെയും സഹായത്തോടെ 35 റണ്‍സ് അടിച്ചെടുത്ത സര്‍ഫ്രാസ് വരവറിയിച്ചു

ക്രിസ് ഗെയില്‍, വിരാട് കൊഹ്‌ലി, ഡിവില്ലിയേഴ്സ്, വാട്സണ്‍ - കുട്ടിക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്സ്മാന്‍മാരെ കൊണ്ട് സമ്പന്നമായ ഒരു ടീമില്‍ പതിനെട്ടിന്‍റെ ചെറുപ്പത്തിനെന്ത് സ്ഥാനം എന്ന ചിന്ത അതിശയോക്തികരമല്ല. എന്നാല്‍ കൂറ്റനടിയുടെ രാജാക്കന്‍മാര്‍ക്കൊപ്പം നിലകൊള്ളാന്‍ കെല്‍പ്പുള്ള താരമാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ അംഗമായ സര്‍ഫ്രാസ് ഖാന്‍.

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനായി സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സര്‍ഫ്രാസ് ക്രീസിലെത്തിയത് കൊഹ്‍ലിയും ഡിവില്ലിയേഴ്സും അരങ്ങുവാണ ശേഷമാണ്. കേവലം പത്തു പന്തുകള്‍ നേരിട്ട സര്‍ഫ്രാസ് 35 റണ്‍ വാരി തന്നിലുറങ്ങുന്ന അപകടകാരിയായ ബാറ്റ്സ്മാനെ കൂടു തുറന്നു വിട്ടു.

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് സര്‍ഫ്രാസിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കും അറിഞ്ഞത്. ഭുവി എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്ത് എക്സ്ട്രാ കവറിലൂടെ ബൌണ്ടറിയിലേക്ക് പായിച്ചാണ് സര്‍ഫ്രാസ് തുടങ്ങിയത്. അടുത്ത പന്തിലും ബൌണ്ടറി പിറന്നു. ഇത്തവണ ഫൈന്‍ ലെഗിലൂടെയാണ് പന്ത് പറന്നത്. മൂന്നാം പന്തില്‍ അല്‍പ്പം സാഹസികത നിറഞ്ഞ സ്കൂപ്പിലൂടെ തേര്‍ഡ് മാനു മുകളിലൂടെ പന്ത് അതിര്‍ത്ത് മുകളിലൂടെ സിക്സറായി പറന്നിറങ്ങി. നാലാം പന്തിലും മറ്റൊരു മനോഹര സ്കൂപ്പ് ഷോട്ട് പുറത്തെടുത്ത സര്‍ഫ്രാസ് പന്ത് ബൌണ്ടറി കടത്തി. തൊട്ടടുത്ത പന്തില്‍ എക്സ്ട്രാ കവറിനു മുകളിലൂടെയാണ് പന്ത് അതിര്‍ത്തിവര കടന്നത്. അഞ്ച് പന്തുകളില്‍ നിന്നും 22 റണ്‍സെന്ന മാസ്മരിക സ്കോറിലേക്ക് സര്‍ഫ്രാസ് കുതിച്ചു.

അവസാന ഓവറിലെ മൂന്നാം പന്തിലും കൊച്ചു സര്‍ഫ്രാസ് ഭീകരനായി നിറഞ്ഞാടി - രണ്ടാം സിക്സര്‍ സ്വന്തമാക്കാന്‍. അടുത്ത രണ്ടു പന്തുകളില്‍ കൂടുതല്‍ കണിശത കാണിച്ച മുസ്താഫിസൂര്‍ രണ്ട് റണ്‍ മാത്രമാണ് വഴങ്ങിയത്. ഇന്നിങ്സിലെ അവസാന പന്ത് നേരിട്ടത് സര്‍ഫ്രാസ്. പന്ത് മിഡ്‍വിക്കറ്റിലൂടെ ബൌണ്ടറിയെ ചുംബിക്കുന്നത് നോക്കി നില്‍ക്കാനെ എതിര്‍ നിരക്ക് കഴിഞ്ഞുള്ളൂ. 10 പന്തുകളില്‍ രണ്ട് സിക്സറുകളുടെയും അഞ്ച് ബൌണ്ടറികളുടെയും സഹായത്തോടെ 35 റണ്‍സ് അടിച്ചെടുത്ത സര്‍ഫ്രാസ് വരവറിയിച്ചു.

ആ മാസ്മര ഇന്നിങ്സ് കാണാം:

If youhave missed any, here is the full innings of sarfaraz khan. #IPL #RCB. Share the video as much as possible. Cheers..

Posted by Sarfaraz Khan on Tuesday, April 12, 2016
TAGS :

Next Story