Quantcast

സാനിയ മിര്‍സയുടെ കുഞ്ഞ് കായികതാരമായാല്‍ ഏതു രാജ്യത്തിനുവേണ്ടി കളിക്കും?

MediaOne Logo

Khasida

  • Published:

    7 March 2018 7:05 PM GMT

സാനിയ മിര്‍സയുടെ കുഞ്ഞ് കായികതാരമായാല്‍ ഏതു രാജ്യത്തിനുവേണ്ടി കളിക്കും?
X

സാനിയ മിര്‍സയുടെ കുഞ്ഞ് കായികതാരമായാല്‍ ഏതു രാജ്യത്തിനുവേണ്ടി കളിക്കും?

ചാനല്‍ അവതാരകന്റെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി സാനിയ

ഇന്ത്യന്‍ ടെന്നീസിനെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ച സാനിയ മിര്‍സ, പാകിസ്താന്‍ ക്രിക്കറ്റര്‍ ഷോയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതുമുതല്‍ രാജ്യസ്നേഹം ഇടയ്ക്കിടയ്ക്ക് പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതയാവാറുണ്ട്. ആറുവര്‍ഷം മുമ്പായിരുന്നു സാനിയയും ഷേയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം.

സീ ടീവിയിലെ യാരോണ്‍ കി ബരാത് എന്ന സെലിബ്രിറ്റി ഷോയ്തക്കിടെ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് കുറിക്കു കൊള്ളുന്ന മറുപടി തന്നെയാണ് ഇന്ത്യയുടെ വനിതാ ഡബിള്‍സ് കായികതാരം നല്‍കിയത്.. റിതേഷ് ദേശ്മുഖും സാജിത് ഖാനുമാണ് പരിപാടിയുടെ അവതാരകര്‍. സാനിയയ്ക്കൊപ്പം സാനിയയുടെ അഭ്രപാളിയിലെ മുഖമാകുന്ന പരിണീതി ചോപ്രയും ഷോയുടെ ഭാഗമായി എത്തിയിരുന്നു.

ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകര്‍ക്ക് വേണ്ടിയാണ് താനീ ചോദ്യം ചോദിക്കുന്നത് എന്ന മുഖവുരയോടുകൂടിയാണ് ഷോയുടെ അവതാരകനും ബോളിവുഡ് സംവിധായകനുമായ സാജിദ് ഖാന്‍ സാനിയയോട് ചോദ്യം ചോദിച്ചുതുടങ്ങിയത്. ''നിങ്ങള്‍ ഇരുവരും വിവാഹിതരായിട്ട് ആറുവര്‍ഷം പൂര്‍ത്തിയായി, ദൈവം അനുഗ്രഹിച്ച് നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുകയാണെങ്കില്‍, ആ കുഞ്ഞ് ഒരു കായികതാരമാകുകയാണെങ്കില്‍, ഇന്ത്യയെ ആണോ പാകിസ്താനേയാണോ പ്രതിനിധീകരിക്കുക'' എന്നായിരുന്നു സാജിത് ഖാന്റെ ചോദ്യം.

''സത്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ ആ വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കറിയില്ല.. ഒരുപക്ഷേ, അവന്‍ ഒരു കായികതാരമായില്ലെങ്കിലോ, പകരം ഒരു നടനോ, അധ്യാപകനോ, ഡോക്ടറോ ആവുകയാണെങ്കിലോ... ഒരു ഇന്ത്യക്കാരിയായതില്‍ ഞാനും ഒരു പാകിസ്താന്‍കാരനായതില്‍ ഷോയ്ബും അഭിമാനിക്കുന്നു. അതിലുപരി ഭാര്യഭാര്‍ത്താക്കന്മാരാകാന്‍ സാധിച്ചതില്‍ ഇരുവര്‍ക്കും കൂടുതല്‍ അഭിമാനമുണ്ടെ''ന്നുമായിരുന്നു സാനിയയുടെ മറുപടി.

വനിതാ ഡബിള്‍സില്‍ ഒന്നാം റാങ്കുകാരിയാണ് ഇപ്പോള്‍ സാനിയ മിര്‍സ.

TAGS :

Next Story