Quantcast

മഴയില്‍ മുങ്ങി ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ ദിനം

MediaOne Logo

admin

  • Published:

    8 March 2018 12:23 PM IST

മഴയില്‍ മുങ്ങി ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ ദിനം
X

മഴയില്‍ മുങ്ങി ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ ദിനം

പ്രമുഖരുടെയടക്കം നിരവധി മത്സരങ്ങള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. പുരുഷ സിംഗിള്‍സില്‍ പത്താം സീഡ് നിക് കിര്‍ഗിയോസ് രണ്ടാം റൌണ്ടിലെത്തി.

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ആദ്യ ദിനം മഴ കയ്യടക്കി. പ്രമുഖരുടെയടക്കം നിരവധി മത്സരങ്ങള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. പുരുഷ സിംഗിള്‍സില്‍ പത്താം സീഡ് നിക് കിര്‍ഗിയോസ് രണ്ടാം റൌണ്ടിലെത്തി. വനിതകളില്‍ ലൂസി സഫറോവ, പെട്രോ ക്വിറ്റോവ എന്നിവരും ആദ്യ റൌണ്ടില്‍ ജയം നേടി.

നിരവധി മത്സരങ്ങള്‍ മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം , നിക് കിര്‍ഗിയോസാണ് രണ്ടാം റൌണ്ടിലെത്തിയവരില്‍ പ്രമുഖന്‍. ഇറ്റാലിയന്‍ താരം മാര്‍ക്കോ ചെചിനാറ്റോയെയാണ് കിര്‍ഗിയോസ് തോല്‍പിച്ചത്. കരിയറില്‍ നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റുകളില്‍ മാത്രം കളിച്ചിട്ടുള്ള ചെചിനാറ്റോ കടുത്ത പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ രണ്ട് സെറ്റുകളും കിര്‍ഗിയോസ് 7-6ന് നേടി. മൂന്നാം സെറ്റില്‍ 6-4നായിരുന്നു കിര്‍ഗിയോസിന്‍റെ ജയം. ഡങ്കാ കൊവിനികിനെയാണ് പെട്രോ ക്വിറ്റോവ തോല്‍പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ചെക്ക് താരത്തിന്‍റെ ജയം. ആദ്യ സെറ്റ് 6-2ന് ക്വിറ്റോവ അനായാസം നേടി. രണ്ടാം സെറ്റ് 6-4ന് കൊവിനിക് സ്വന്തമാക്കി. നിര്‍ണ്ണായകമായ മൂന്നാം സെറ്റ് 7-5ന് നേടിയാണ് ക്വിറ്റോവ രണ്ടാം റൌണ്ട് ഉറപ്പിച്ചത്.

അഞ്ചാം സീഡ് കെയി നിഷികോരിയും ഇറ്റാലിയന്‍ താരം സിമോണ്‍ ബൊലേലിയും തമ്മിലുള്ള പോരാട്ടമടക്കം നിരവധി മത്സരങ്ങളാണ് മഴമൂലം ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്.

TAGS :

Next Story