Quantcast

ഐഎസ്എല്ലില്‍ പുനെ സിറ്റി എഫ്സിക്ക് തകര്‍പ്പന്‍ ജയം

MediaOne Logo

Jaisy

  • Published:

    8 April 2018 4:44 AM IST

ഐഎസ്എല്ലില്‍ പുനെ സിറ്റി എഫ്സിക്ക് തകര്‍പ്പന്‍ ജയം
X

ഐഎസ്എല്ലില്‍ പുനെ സിറ്റി എഫ്സിക്ക് തകര്‍പ്പന്‍ ജയം

മുംബൈ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പുനെ തോല്‍പ്പിച്ചത്

ഐഎസ്എല്ലില്‍ പുനെ സിറ്റി എഫ്സിക്ക് ഉജ്ജ്വല ജയം. മുംബൈ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പുനെ തോല്‍പ്പിച്ചത്. എമിലിയാനോ അല്‍ഫാരോയാണ് പുനെയുടെ രണ്ട് ഗോളുകളും നേടിയത്.

മഹാരാഷ്ട്ര ഡര്‍ബി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ പ്രയോഗിച്ച അതേ ആക്രമണം തന്നെ പൂനെ, മുംബൈയ്ക്ക് നേരെയും പ്രയോഗിച്ചു. മത്സരം എന്നാല്‍ എഴുപത്തിനാലാം മിനുറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ പൂനെയ്ക്ക് സമനില ഗോള്‍ ലഭിച്ചു. പെനാല്‍റ്റിയെടുത്ത അല്‍ഫാരോയ്ക്ക് പിഴച്ചില്ല. സമനില കൊണ്ട് മത്സരം അവസാനിക്കുമെന്ന് ഉറപ്പായ സമയത്താണ് എമിലിയാനോ ആല്‍ഫാരോ വീണ്ടും പൂനെയുടെ രക്ഷകനായി എത്തിയത്.

ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും മികച്ച ഫോമിലുള്ള ആല്‍ഫോരോയുടെ ഗോള്‍ നേട്ടം നാലായി. വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി പൂനെ പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ബംഗലൂരു എഫ്സിയാണ് ഒന്നാം സ്ഥാനത്ത്.

TAGS :

Next Story