Quantcast

കാര്യവട്ടം ടി20; ടീമുകള്‍ തലസ്ഥാനത്തെത്തി

MediaOne Logo
കാര്യവട്ടം ടി20; ടീമുകള്‍ തലസ്ഥാനത്തെത്തി
X

കാര്യവട്ടം ടി20; ടീമുകള്‍ തലസ്ഥാനത്തെത്തി

കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകളുടെയും താമസം

ടി20 മത്സരത്തിനായി ഇന്ത്യ-ന്യൂസിലാന്റ് ടീമുകള്‍ ഇന്നലെ രാത്രിയോടെ തലസ്ഥാനത്തെത്തി. ഇരു ടീമുകള്‍ക്കും ആവേശകരമായ സ്വീക രണമാണ് തിരുവനന്തപുരത്തെ ആരാധാകര്‍ നല്‍കിയത്. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകളുടെയും താമസം. രാത്രി 11 ഓടെ തന്നെ ക്രിക്കറ്റ് ആരാധാകര്‍ തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിലെത്തി. പ്രിയതാരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനും അഭിവാദ്യ മുദ്രാവാക്യങ്ങളുമായി സജീവമായി.

കനത്ത സുരക്ഷയൊരുക്കി പൊലീസും സി ഐ എസ് എഫും. 12.25 ഓടെ താരങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക്. പ്രിയതാരങ്ങളായ കോലിയെയും ധോണിയെയും കണ്ടതോടെ ആരാധകരുടെ ആര്‍പ്പുവിളകള്‍ ഉച്ചസ്ഥായിയില്‍. മറ്റു ഇന്ത്യന്‍ താരങ്ങളും ന്യൂസിലന്‍റ് താരങ്ങളും പിന്നാലെ എത്തി വാഹനങ്ങളില്‍ കയറി. കോലി ഇടക്ക് ആരാധകരെ അഭിവാദ്യം ചെയ്തു. ന്യൂസിലന്‍റ് താരങ്ങള്‍ ആരാധ കരുടെ ആവേശം പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് താമസ സ്ഥലമായ കോവളം ലീലാ ഹോട്ടലിലേക്ക് ആരാധാകരുടെ ഇടയിലൂടെ താരങ്ങള്‍ പോയി.

TAGS :

Next Story