Quantcast

ഐപിഎല്ലില്‍ ജയത്തോടെ തുടങ്ങിയെങ്കിലും ധോണിക്ക് ദുഖം

MediaOne Logo

admin

  • Published:

    14 April 2018 11:14 AM GMT

ഐപിഎല്ലില്‍ ജയത്തോടെ തുടങ്ങിയെങ്കിലും ധോണിക്ക് ദുഖം
X

ഐപിഎല്ലില്‍ ജയത്തോടെ തുടങ്ങിയെങ്കിലും ധോണിക്ക് ദുഖം

ഐപിഎല്ലില്‍ തന്റെ പുതിയ ടീം റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിനൊപ്പം ജയത്തോടെ പടയോട്ടം തുടങ്ങിയെങ്കിലും നായകന്‍ എംഎസ് ധോണി അത്ര സന്തോഷത്തിലല്ല.

ഐപിഎല്ലില്‍ തന്റെ പുതിയ ടീം റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിനൊപ്പം ജയത്തോടെ പടയോട്ടം തുടങ്ങിയെങ്കിലും നായകന്‍ എംഎസ് ധോണി അത്ര സന്തോഷത്തിലല്ല. കാരണം വേറൊന്നുമല്ല, എട്ടു സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മ‍ഞ്ഞ ജേഴ്‍സിയില്‍ കളിച്ചു മദിച്ചിട്ട് പെട്ടെന്നൊരു ദിവസം പുതിയൊരു ടീമിലേക്ക് ചേക്കേറേണ്ടി വന്നതിന്റെ വേദന തന്നെയാണ് ഇതിനു പിന്നില്‍. ചെന്നൈയുടെ ജേഴ്‍സി അണിയാതെ മുംബൈ ഇന്ത്യന്‍സിനെതിരെ കളത്തിലിറങ്ങിയതാണ് ധോണിയുടെ ദുഖത്തിന് കാരണം.

ഐപിഎല്ലിന്റെ ഉത്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെ ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പൂനെ നേടിയത്. ചെന്നൈ ടീമിലുണ്ടായിരുന്ന കുറേ താരങ്ങള്‍ പൂനെയില്‍ ധോണിക്കൊപ്പമുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ട മഞ്ഞ ജേഴ്‍സിയില്ലാത്തത് നായകന് ഉള്‍ക്കൊള്ളാനാകുന്നില്ല. ' വളരെ വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയത്. ജാര്‍ഖണ്ഡിനു വേണ്ടിയാണ് ആദ്യമായി ബാറ്റേന്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലും എട്ടു വര്‍ഷം ചെന്നൈയ്ക്ക് വേണ്ടിയും പാഡു കെട്ടി. എന്നാല്‍ പെട്ടെന്ന് മഞ്ഞ ജേഴ്‍സിയെ മാറ്റിനിര്‍ത്തേണ്ടി വന്നപ്പോള്‍ വേദന തോന്നി. എനിക്കറിയാം പൂനെക്ക് വേണ്ടിയാണ് താന്‍ കളിക്കേണ്ടത്. പ്രൊഫഷണല്‍ എന്ന നിലക്ക് താന്‍ തന്റെ കടമ നിറവേറ്റും. ചെന്നൈക്ക് വേണ്ടി തനിക്ക് നല്‍കാന്‍ കഴിഞ്ഞതൊക്കെ പൂനെയ്ക്കും ഉറപ്പുവരുത്തും. അതിലൊരു സംശയവും ആര്‍ക്കും വേണ്ട' - ധോണി പറയുന്നു.

TAGS :

Next Story