Quantcast

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് വമ്പന്‍ ജയം, ക്രിസ്റ്റ്യാനോക്ക് റെക്കോഡ്

MediaOne Logo

Subin

  • Published:

    14 April 2018 11:58 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് വമ്പന്‍ ജയം, ക്രിസ്റ്റ്യാനോക്ക് റെക്കോഡ്
X

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് വമ്പന്‍ ജയം, ക്രിസ്റ്റ്യാനോക്ക് റെക്കോഡ്

മാഞ്ചസ്റ്റര്‍ സിറ്റി ഫെയനൂര്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനും ടോട്ടന്‍ ഹാം ഹോട്ട്‌സ്പര്‍, ബെറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കും തോല്‍പ്പിച്ചു. സെവിയ്യ ലിവര്‍പൂള്‍ 3-3 ന്റെ സമനിലയില്‍ കലാശിച്ചു.

ചാമ്പ്യന്‍സ് ലീഗ് ഫൂട്‌ബോളില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അപ്പോളിനെ എതിരില്ലാത്ത ആറു ഗോളിനാണ് റയല്‍ തകര്‍ത്തത്. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫെയനൂര്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനും ടോട്ടന്‍ ഹാം ഹോട്ട്‌സ്പര്‍, ബെറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കും തോല്‍പ്പിച്ചു. സെവിയ്യ ലിവര്‍പൂള്‍ 3-3 ന്റെ സമനിലയില്‍ കലാശിച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ റെക്കോര്‍ഡ് സ്വന്തമാക്കിയ മത്സരത്തില്‍ രാജകീയമായായിരുന്നു റയലിന്റെ വിജയം. മത്സരം തുടങ്ങി 23 ആം മിനുട്ടില്‍ ലൂക്കാ മോഡ്രിക്കാണ് റയലിനായി ആദ്യം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 39ാം മിനുട്ടില്‍ കരീം ബെന്‍സേമയും തൊട്ടു പിന്നാലെ 41 ാം മിനുട്ടില്‍ നാച്ചോയും റയലിനായി വലകുലുക്കി.

ഒന്നാം പാതിയുടെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി ബെന്‍സീമ വീണ്ടും അപ്പോളോയെ ഞെട്ടിച്ചു. ആദ്യ പകുതിക്ക് ശേഷ വിശ്വരൂപം പുറത്തെടുത്ത ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു റയലിന്റെ അവശേഷിച്ച രണ്ടു ഗോളുകള്‍. 49 ആം മിനുട്ടിലും 54 ആം മിനുട്ടിലും ക്രിസ്റ്റ്യാനോ റയലിനായി ഗോള്‍ നേടി.

ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 17 ഗോളോടെ ഒരു സീസണില്‍ ഏറ്റവും അധികം ഗോളടിക്കുന്ന താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 2015 ലെ 16 ഗോളുകള്‍ എന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് റൊണാള്‍ഡോ തിരുത്തിയത്. ഡാനിഷ് ക്ലബ്ബായ ഫെയനൂര്‍ദിന് എതിരെ സ്വന്തം മൈതാനത്ത് ബൂട്ട് കെട്ടിയ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. 88 ആം മിനുട്ടില്‍ റഹീം സ്‌റ്റെര്‍ലിംഗാണ് സിറ്റിക്കായി ഗോള്‍ നേടിയത്.

കടുത്ത പോരാട്ടം നടക്കുന്ന ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ സെവിയ മത്സരം 3-3 ന് സമനിലയില്‍ പിരിഞ്ഞു.

TAGS :

Next Story