Quantcast

ഫ്രഞ്ച് ഓപ്പണ്‍;നൊവാക് ജോകോവിച്ച് ഫൈനലില്‍

MediaOne Logo

admin

  • Published:

    16 April 2018 12:40 PM GMT

ഡൊമിനിക് തീമിനെ 3 സെറ്റുകള്‍ക്ക് പരാജയപെടുത്തിയാണ് നൊവാക് ജോകോവിച്ച് ഫൈനലില്‍ കടന്നത് . അടുത്ത സെമിയില്‍ ആന്‍ഡി മറെയും സ്റ്റാനിസ്ലസ് വാവരിങ്കയും ഏറ്റുമുട്ടും.

ഡൊമിനിക് തീമിനെ 3 സെറ്റുകള്‍ക്ക് പരാജയപെടുത്തിയാണ് നൊവാക് ജോകോവിച്ച് ഫൈനലില്‍ കടന്നത് . അടുത്ത സെമിയില്‍ ആന്‍ഡി മറെയും സ്റ്റാനിസ്ലസ് വാവരിങ്കയും ഏറ്റുമുട്ടും.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ഇന്ന് കരുത്തന്‍മാര്‍ നേര്‍ക്കുനേര്‍. പുരുഷ സിംഗിള്‍സ് ആദ്യ സെമിയില്‍ ആന്‍ഡി മറെയും സ്റ്റാനിസ്ലസ് വാവരിങ്കയും ഏറ്റുമുട്ടും.. നിലവിലെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനിറങ്ങുന്ന സ്റ്റാനിസ്ലസ് വാവരിങ്കയും ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മറെയും ഏറ്റുമുട്ടുമ്പോള്‍ ‌ആരാധകര്‍ പ്രതീക്ഷിക്കുന്നത് ക്ലാസിക് പോരാട്ടം. നാല് സെറ്റ് നീണ്ട മത്സരത്തില്‍ റിച്ചാര്‍ഡ് ഗാസ്ക്വെറ്റിനെ തോല്‍പിച്ചാണ് മറെ സെമിയിലെത്തിയത്. ക്വാര്‍ട്ടറില്‍ റാമോസ് വിനാലോസിനെതിരെയായിരുന്നു വാവരിങ്കയുടെ ജയം. തോമസ് ബെര്‍ഡികിനെ മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ മറികടന്നാണ് ഒന്നാം സീഡ് നൊവാക് ജ്യോകോവിച് അവസാന നാലിലേക്ക് മുന്നേറിയത്.

TAGS :

Next Story