Quantcast

കുംബ്ലെയുടേത് വ്യക്തിപരമായ തീരുമാനമെന്ന് ഗാംഗുലി

MediaOne Logo

admin

  • Published:

    18 April 2018 2:19 AM GMT

കുംബ്ലെയുടേത് വ്യക്തിപരമായ തീരുമാനമെന്ന് ഗാംഗുലി
X

കുംബ്ലെയുടേത് വ്യക്തിപരമായ തീരുമാനമെന്ന് ഗാംഗുലി

കുംബ്ലെയും കൊഹ്‍ലിയുമായി താന്‍ സംസാരിച്ചിരുന്നതാണെന്നും പ്രശ്നങ്ങളെക്കുറിച്ച് അറിയാമെങ്കിലും അത് പരസ്യമാക്കാനാകില്ലെന്നും ദാദ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലെയുടെ തീരുമാനം തികച്ചും വ്യക്തിപരമായിരുന്നുവെന്നും ഉപദേശക സമിതി അംഗങ്ങളായ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലായി ഒന്നും ചെയ്യാനാകില്ലായിരുന്നുവെന്നും മുന്‍ നായകന്‍ സൌരവ് ഗാംഗുലി. അവസാന നിമിഷമാണ് രാജി സംബന്ധിച്ച് കുംബ്ലെ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാകുമായിരുന്നില്ല. കുംബ്ലെയെ നിയമിക്കുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ കൊഹ്‍ലിക്കുള്ള വിയോജിപ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അതെല്ലാം കഴിഞ്ഞ കാര്യമാണെന്നും ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ദാദയുടെ മറുപടി. വെസ്റ്റിന്‍ഡീസില്‍ ടീമിനൊപ്പം പരിശീലകനില്ലെന്നത് കാര്യമില്ലെന്നും സഞ്ജയ് ബംഗാര്‍ കൂടെയുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു,

കുംബ്ലെയും കൊഹ്‍ലിയുമായി താന്‍ സംസാരിച്ചിരുന്നതാണെന്നും പ്രശ്നങ്ങളെക്കുറിച്ച് അറിയാമെങ്കിലും അത് പരസ്യമാക്കാനാകില്ലെന്നും ദാദ പറഞ്ഞു.

ഗാംഗുലി, സച്ചിന്‍, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയാണ് കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ കുംബ്ലെയെ കഴിഞ്ഞ വര്‍ഷം നായക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ടീം ഡയറക്ടറായിരുന്നു രവി ശാസ്ത്രിയോടാണ് കൊഹ്‍ലിക്ക് താത്പര്യം എന്ന് അന്നു തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കുംബ്ലെയുടെ തെരഞ്ഞെടുപ്പിന് ശേഷം ശാസ്ത്രിയും ഗാംഗുലിയും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.

TAGS :

Next Story