Quantcast

എഴുപത്തിനാലാം വയസ്സിലും കളിക്കളത്തില്‍ സജീവമായി ആലിക്കുഞ്ഞി മാസ്റ്റര്‍

MediaOne Logo

Khasida

  • Published:

    21 April 2018 1:36 AM IST

എഴുപത്തിനാലാം വയസ്സിലും കളിക്കളത്തില്‍ സജീവമായി ആലിക്കുഞ്ഞി മാസ്റ്റര്‍
X

എഴുപത്തിനാലാം വയസ്സിലും കളിക്കളത്തില്‍ സജീവമായി ആലിക്കുഞ്ഞി മാസ്റ്റര്‍

ദേശീയ വോളിക്ക് നാളെ തുടക്കം

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വിസി‍ല്‍ മുഴങ്ങാന്‍ രണ്ട് ദിവസം ശേഷിക്കെ കോഴിക്കോട്ടെ കളിക്കളങ്ങള്‍ ആവേശത്തിലാണ്. വോളിബോള്‍ എന്ന് കേട്ടാല്‍ എല്ലാം മറന്ന് ഓടിയെത്തുന്ന കായിക പ്രേമികളാണ് കോഴിക്കോട്ടുകാര്‍. എഴുപത്തിനാലാം വയസ്സിലും കളിക്കളത്തില്‍ സജീവമായ വോളിബോളിനെ നെഞ്ചേറ്റിയ ഒരു കളിക്കാരനെ പരിചയപ്പെടാം.

ലഹരിയാണ് വോളിബോള്‍ കോഴിക്കോട്ടെ പാലങ്ങാട്ടു ഗ്രാമത്തിന്. സൊപ്രാനോ പാലങ്ങാട് എന്ന ഈ നാട്ടിലെ ക്ലബിലൂടെ കളിച്ച് രാജ്യത്തിനകത്തും പുറത്തും പ്രശസ്തിയും ജോലിയും നേടിയ കളിക്കാര്‍ ഏറെ. ആ നേട്ടങ്ങള്‍ക്ക് പിന്നിലെ ഊര്‍ജസ്ത്രോതസ്സാണ് എഴുപത്തിനാലാം വയസ്സിലും കളിക്കളത്തില്‍ നിറഞ്ഞ് കളിക്കുന്ന പാലങ്ങാട്ടുകാരുടെ ആലിക്കുഞ്ഞി മാസ്റ്റര്‍.

വായനശാലകള്‍ക്ക് കീഴിലായിരുന്നു ഒരു കാലം വരെ പാലങ്ങാട്ടെയും പരിസരങ്ങളിലെയും വോളിബോള്‍ ഗ്രൌണ്ടുകള്‍. വായനശാലകള്‍ പതുക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കലാക്കി. ഇവിടെ നിന്ന് തുടങ്ങുന്ന പാലങ്ങാടിന്റെ പെരുമ.

അധ്യാപകന്റെ ശമ്പളം ബോളു വാങ്ങാന്‍ തികയില്ലായിരുന്നു അക്കാലത്തെന്ന് പറയുന്നു ആലിക്കുഞ്ഞി മാസ്റ്റര്‍. കളിക്കളം മാത്രമല്ല. പരിസരവും എന്നും വൃത്തിയായിരിക്കണമെന്ന് നിര്‍ബന്ധമാണ് മാഷിന്. നാളെ മുതല്‍ ആലിക്കുഞ്ഞി മാഷും മാഷുടെ ചെറുതും വലുതുമായ കുട്ടികളും കോഴിക്കോട്ടാണ്. ദേശീയ വോളിയുടെ ആരവത്തോടൊപ്പം

TAGS :

Next Story