Quantcast

വാഡയുടെ ഉത്തേജക മരുന്ന് പരിശോധനയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ കുടുങ്ങി

MediaOne Logo

admin

  • Published:

    21 April 2018 3:42 PM IST

വാഡയുടെ ഉത്തേജക മരുന്ന് പരിശോധനയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ കുടുങ്ങി
X

വാഡയുടെ ഉത്തേജക മരുന്ന് പരിശോധനയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ കുടുങ്ങി

ഐസിസി മത്സരങ്ങള്‍ക്കിടെയല്ല പരിശോധന നടന്നതെന്നത് മാത്രമാണ് വ്യക്തമായിട്ടുള്ളത്. എന്നാല്‍ പിടിക്കപ്പെട്ടത് അന്താരാഷ്ട്ര മത്സര പരിചയമുള്ള താരമാണോ എന്നത് വ്യക്തമല്ല

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ നടത്തിയ പരിശോധനയില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കുടുങ്ങിയതായി റിപ്പോര്‍ട്ട്. ബിസിസിഐ അക്രിഡേഷനുള്ള 153 പരിശോധനയിലാണ് ഒരു താരം വെട്ടിലായത്. താരത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഐസിസി മത്സരങ്ങള്‍ക്കിടെയല്ല പരിശോധന നടന്നതെന്നത് മാത്രമാണ് വ്യക്തമായിട്ടുള്ളത്. എന്നാല്‍ പിടിക്കപ്പെട്ടത് അന്താരാഷ്ട്ര മത്സര പരിചയമുള്ള താരമാണോ എന്നത് വ്യക്തമല്ല.

വാഡയില്‍ നിന്നും ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ താരത്തിന്‍റെ പേര് വെളിപ്പെടുത്താനാകില്ലെന്നും ബിസിസിഐ അറിയിച്ചു. മൂത്ര പരിശോധനയിലാണ് പോസിറ്റീവ് ആയി തെളിഞ്ഞിട്ടുള്ളത്. പരിശോധനക്ക് വിധേയരായ താരങ്ങളില്‍ ആരുടെയും തന്നെ രക്ത സാമ്പിള്‍ പരിശോധിച്ചിട്ടില്ല.

TAGS :

Next Story