Quantcast

ഇന്ത്യ ഇന്നിറങ്ങുക ആറിനങ്ങളില്‍

MediaOne Logo

Subin

  • Published:

    23 April 2018 5:21 AM IST

ഇന്ത്യ ഇന്നിറങ്ങുക ആറിനങ്ങളില്‍
X

ഇന്ത്യ ഇന്നിറങ്ങുക ആറിനങ്ങളില്‍

പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരിയും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ് ഫൈനലില്‍ ലളിത ബാബറും ഇന്നിറങ്ങും. ബോക്സിങ്, ഡിസ്കസ് ത്രോ, വനിതകളുടെ 200 മീറ്ററിലും ഇന്ത്യ ക്ക് മല്‍സരമുണ്ട്.

റിയോ ഒളിംപിക്സില്‍ ഇന്ത്യ ഇന്ന് ആറിനങ്ങളില്‍ മല്‍സരിക്കും. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരിയും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ് ഫൈനലില്‍ ലളിത ബാബറും ഇന്നിറങ്ങും. ബോക്സിങ്, ഡിസ്കസ് ത്രോ, വനിതകളുടെ 200 മീറ്ററിലും ഇന്ത്യ ക്ക് മല്‍സരമുണ്ട്.

പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി യോഗ്യതാ റൌണ്ടില്‍ ഇന്നിറങ്ങുകയാണ്. രണ്ട് ഗ്രൂപ്പുകളിലായി 48 പേരാണ് ഈ റൌണ്ടില്‍ മല്‍സരിക്കുക. ഇന്ത്യന്‍സമയം. വൈകീട്ട് ആറിനാണ് പുരുഷന്മാരുടെ ട്രിപിള്‍ ജംപ് വനിതകളുടെ 200 മീറ്ററിറിന്റെ ആദ്യ റൌണ്ടില്‍ ശ്രബാനി നന്ദയും . ട്രാക്കിലെത്തും. 9 ഹീറ്റ്സുകളിലയി 72 പേരാണ് ട്രാക്കിലിറങ്ങുക. പുരുഷന്മരുടെ 85 കിലോ ഗ്രാം ഗുസ്തിയില്‍ രവീന്ദര്‍ കത്രി പ്രീ ക്വാര്‍ട്ടറില്‍ മല്‍സരിക്കുന്നുണ്ട്.

വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് ഫൈനലില്‍ ലളിത ബാബറും ഇന്നിറങ്ങും. ദേശീയ റെക്കോര്‍ഡ് മറികടന്നായിരുന്നു ലളിത ബാബറുടെ ഫൈനല്‍ പ്രവേശം. എട്ടുപേരാണ് സ്റ്റീപിള്‍ ചേസില്‍ മല്‍സരിക്കുക.പുരുഷന്മരുടെ 75 കിലോ ഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വികാസ് കൃഷ്ണന്‍ ഉസ്ബെക്കിസ്ഥാന്‍ താരത്തെ നേരിടും. വനിതകളുടെ ഡിസ്ക്കസ് ത്രോ യോഗ്യത റൌണ്ടില്‍ സീമ പൂനിയയും കളത്തിലിറങ്ങും. രണ്ടു ഗ്രൂപ്പുകളിലായി 34 പേരാണ് ഡിസ്ക്സ് ത്രോയില്‍ മല്‍സരിക്കുക

TAGS :

Next Story