Quantcast

ഡബിള്‍സ് റാങ്കിങില്‍ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് സാനിയ

MediaOne Logo

Alwyn K Jose

  • Published:

    22 April 2018 9:49 AM GMT

ഡബിള്‍സ് റാങ്കിങില്‍ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് സാനിയ
X

ഡബിള്‍സ് റാങ്കിങില്‍ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് സാനിയ

ഞായറാഴ്ച സിന്‍സിനാട്ടി ഓപ്പണ്‍ കിരീടം നേടിയതിനു തൊട്ടുപിന്നാലെയാണ് സാനിയ ഒന്നാം റാങ്കിലേക്കു വീണ്ടുമെത്തിയത്.

ലോക ടെന്നീസ് ഡബിള്‍സ് റാങ്കിങില്‍ സാനിയ മിര്‍സ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഞായറാഴ്ച സിന്‍സിനാട്ടി ഓപ്പണ്‍ കിരീടം നേടിയതിനു തൊട്ടുപിന്നാലെയാണ് സാനിയ ഒന്നാം റാങ്കിലേക്കു വീണ്ടുമെത്തിയത്. മാര്‍ട്ടീന ഹിംഗിസിനോടു കൂട്ടുപിരിഞ്ഞശേഷം സാനിയ പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. ബാര്‍ബറ സ്‌ട്രൈക്കോവയ്‌ക്കൊപ്പമാണ് സാനിയ സിന്‍സിനാട്ടിയില്‍ കളിക്കാനിറങ്ങിയത്. മികച്ചഫലം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സാനിയയും ഹിംഗിസും വിജയകരമായി മുന്നോട്ടുപോയിരുന്ന സഖ്യം പിരിഞ്ഞത്. റിയോ ഒളിമ്പിക്‌സില്‍ സാനിയ കളിക്കാനിറങ്ങിയിരുന്നെങ്കിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

TAGS :

Next Story