Quantcast

ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയവും ഒരു പോരിന്‍റെ ബാക്കിപത്രവും

MediaOne Logo

admin

  • Published:

    22 April 2018 2:25 AM GMT

ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയവും ഒരു പോരിന്‍റെ ബാക്കിപത്രവും
X

ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയവും ഒരു പോരിന്‍റെ ബാക്കിപത്രവും

പരിശീലകനെന്ന നിലയില്‍ കുംബ്ലൈയ്ക്കും നായകനെന്ന നിലയില്‍ കൊഹ്‍ലിക്കും നിലപാടുകളിലേക്ക് എത്താന്‍ സ്വാതനന്ത്ര്യമുണ്ടെങ്കിലും ഇത് ടീമിനെ ബലികൊടുത്താകണോ എന്ന ചെറിയ വലിയ ചോദ്യം അവശേഷിക്കുന്നു. 

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ കലാശപ്പോരില്‍ പാകിസ്താനെതിരെയുള്ല ഇന്ത്യയുടെ പരാജയം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പരമ്പരാഗത വൈരികളോടുള്ള പരാജം, കരിമഴയായി പെയ്തിറങ്ങിയ സമ്മര്‍ദം എന്നിവക്കുപരിയായി ടീമിന്‍റെ പരാജയത്തിന്‍രെ ആഴമാണ് ആരാധകരം നിരാശയിലേക്ക് തള്ളിയിട്ടുള്ളത്. ടൂര്‌ണമെന്‍റിന് മുന്നോടിയായി പതഞ്ഞു പൊങ്ങി വന്ന കുംബ്ലൈ - കൊഹ്‍ലി പേരിനെച്ചൊല്ലിയുള്ള വാര്‍ത്തകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു ടീം ഇന്ത്യയുടെ പ്രകടനം. ടൂര്‍ണമെന്‍റ്ല്‍ ഇന്ത്യ പതറിയ രണ്ട് മത്സരങ്ങളിലും നായകന്‍ വിരാട് കൊഹ്‌ലിയില്‍ നിറഞ്ഞാടിയത് ഒരു പരാജിതന്‍റെ ശരീര ഭാഷയായിരുന്നു. ബൌളര്‍മാരെ ശ്രീലങ്കയും ഇന്നലെ പാകിസ്താനും വേട്ടയാടിയപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ നിസഹായനായി നിലകൊള്ളുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ഉപദേശത്തിനായി മുന്‍ നായകന്‍ ധോണിയുടെ അടുത്തേക്ക് എത്തുന്ന കൊഹ്‍ലിയെ ഈ രണ്ട് മത്സരങ്ങളിലും നമ്മള്‍ ഏറെ തവണ കണ്ടു. കുംബ്ലെയെക്കാള്‍ കൊഹ്‍ലി തുണയായി കണ്ടത് ധോണിയെയായിരുന്നു എന്ന വാദത്തിന് പ്രസക്തിയേറുന്നത് ഈ ഘട്ടത്തിലാണ്. നെറ്റ്സില്‍ പോലും കുംബ്ലെയെ കണ്ടപ്പോള്‍ കൊഹ്‍ലി ഒഴിഞ്ഞുമാറി എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പരീക്ഷിക്കാന്‍ ഒരു ബി പ്ലാന്‍ പോലും ടീം ഇന്ത്യക്കില്ലായിരുന്നുവെന്നത് തന്ത്രങ്ങള്‍ മെനയുന്നതിലും നടപ്പിലാക്കുന്നതിലും നഷ്ടമായ ഒത്തൊരുമയുടെ സൂചിക കൂടിയാണ്.

ഒത്തുപോകാത്ത ഒരു പരിശീലകനും നായകനും ചേര്‍ന്ന് വിജയ മന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്ന ചിന്തിക്കുന്നത് ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ അതിമോഹമാണ്. അതിരു കടന്ന ആത്മവിശ്വാസം ഇന്ത്യന്‍ ടീമംഗങ്ങളെ വിഴുങ്ങുന്നതിന് മുമ്പ് ഇടപെടാന്‍ പരിശീലകനെന്ന നിലയില്‍ കുംബ്ലെയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിന് പിന്നിലെ ഘടകങ്ങള്‍ പരിശോധിക്കേണ്ടത് ടീമിന്‍റെ പ്രയാണത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ് താനും. പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് ഉപരിയായി എവിടെ പിഴച്ചുവെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് കലാശപ്പോരിലെ ടീമിന്‍റെ ശരീര ഭാഷ വ്യക്തമാക്കുന്നത്.

പരിശീലകനെ മാറ്റാന്‍ പോലും ശക്തനായ ഒരു നായകന്‍ പിന്നീട് തന്‍റെ അഭിരുചിക്കൊത്ത് ചലി്ക്കുന്ന സെലക്ടര്‍മാര്‍ക്കായി വാദിച്ചേക്കുമെന്ന ആശങ്ക എഴുതി തള്ളേണ്ട ഒന്നല്ല. പരിശീലകനെന്ന നിലയില്‍ കുംബ്ലൈയ്ക്കും നായകനെന്ന നിലയില്‍ കൊഹ്‍ലിക്കും നിലപാടുകളിലേക്ക് എത്താന്‍ സ്വാതനന്ത്ര്യമുണ്ടെങ്കിലും ഇത് ടീമിനെ ബലികൊടുത്താകണോ എന്ന ചെറിയ വലിയ ചോദ്യം അവശേഷിക്കുന്നു.

പാതി ശാരീരികക്ഷമത മാത്രം വീണ്ടെടുത്ത അശ്വിന്‍ കലാശപ്പോരിനിറങ്ങിയത് മുതലുള്ള ടീമന്‍റെ ഘടനയെ കുറിച്ചുള്ള ചോദ്യങ്ങളും അവസാനം എത്തി നില്‍ക്കുന്നത് കൊഹ്‍‍ലി - കുംബ്ലെ പോരിലാണ്. അശ്വിന്‍ കുംബ്ലെയുടെ കരുത്തിലാണോ അതോ കൊഹ്‍ലിയുടെ കരുത്തിലാണ് ടീമിലടം കണെത്തിയതെന്ന ചോദ്യം നിഷേധങ്ങള്‍ക്കപ്പുറം ടീമില്‍ എല്ലാം ഭദ്രമല്ലെന്ന സത്യമാണ് പുറത്തുവിടുന്നത്.

TAGS :

Next Story