Quantcast

ബദ്‍രിയില്ല ബംഗളൂരുവിനായി ഇനി അസ്മി കളിക്കും

MediaOne Logo

admin

  • Published:

    22 April 2018 3:51 PM IST

ബദ്‍രിയില്ല ബംഗളൂരുവിനായി ഇനി അസ്മി കളിക്കും
X

ബദ്‍രിയില്ല ബംഗളൂരുവിനായി ഇനി അസ്മി കളിക്കും

പരിക്കേറ്റ ബദ്‍രി ഐപിഎല്ലില്‍ ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല.  ദക്ഷിണാഫ്രിക്കയുടെ അത്ഭുത ലെഗ് സ്പിന്നര്‍ തബ്റൈസ് അസ്മിയാണ് പകരക്കാരന്‍.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി കളത്തിലിറങ്ങേണ്ടിയിരുന്ന വിന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്‍രി പരിക്ക് മൂലം നാട്ടിലേക്ക് മടങ്ങി. വിന്‍ഡീസ് കിരീടം നേടിയ ട്വന്‍റി20 ലോകകപ്പ് കലാശപ്പോരാട്ടത്തിനിടെ പരിക്കേറ്റ ബദ്‍രി ഐപിഎല്ലില്‍ ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ അത്ഭുത ലെഗ് സ്പിന്നര്‍ തബ്റൈസ് അസ്മിയാണ് പകരക്കാരന്‍.

ദക്ഷിണാഫ്രിക്കന്‍ പ്രാദേശിക ലീഗില്‍ ടൈറ്റന്‍സിനായി കളിക്കുന്ന അസ്മി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഏഴു മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

TAGS :

Next Story