ട്വന്റി 20 പരമ്പര ഇന്ത്യക്ക്

ട്വന്റി 20 പരമ്പര ഇന്ത്യക്ക്
അവസാന മത്സരത്തില്‍ സിംബാബ്വേയെ മൂന്ന് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
സിംബാബ്‌വേക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. അവസാന മത്സരത്തില്‍ സിംബാബ്വേയെ മൂന്ന് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കേദാര്‍ യാദവിന്റെ(42 പന്തില്‍ 58) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6ന് 138 റണ്‍സ് നേടി. 139 റണ്‍സ് അകലെയുള്ള വിജയം ലക്ഷ്യമിട്ടിറങ്ങിയ സിംബാബ്‌വേയുടെ ബാറ്റിംഗ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ യാദവാണ് കളിയിലെ കേമന്‍. പത്ത് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ബരീന്ദര്‍ സ്രാന്‍റെ ബൌളിംഗും സിംബാബ്‍വെയെ തകര്‍ത്തതില്‍ നിര്‍ണ്ണായകമായി.
Adjust Story Font
16

