Quantcast

ആന്‍ഡി മറെ - മോറെസ്‍മോ കൂട്ടുകെട്ടിന് അന്ത്യം

MediaOne Logo

admin

  • Published:

    23 April 2018 11:32 PM GMT

ആന്‍ഡി മറെ - മോറെസ്‍മോ കൂട്ടുകെട്ടിന് അന്ത്യം
X

ആന്‍ഡി മറെ - മോറെസ്‍മോ കൂട്ടുകെട്ടിന് അന്ത്യം

ടെന്നീസ് താരം ആന്‍ഡി മറെ കോച്ച് അമെലി മോറെസ്മോയുമായി വഴിപിരിഞ്ഞു. രണ്ട് വര്‍ഷം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമായത്.

ടെന്നീസ് താരം ആന്‍ഡി മറെ കോച്ച് അമെലി മോറെസ്മോയുമായി വഴിപിരിഞ്ഞു. രണ്ട് വര്‍ഷം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമായത്. രണ്ട് വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മറെ കോച്ച് അമെലി മോറെസ്മോയുമായി വഴിപിരിഞ്ഞത്.

ആന്‍ഡി മറെ തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചത്. അമെലിയില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. ഗ്രൌണ്ടില്‍ എന്നും നിശബ്ദ സ്വാധീനമായിരുന്നു അമെലിയെന്നും വഴിപിരിയുന്നത് നഷ്ടമാണെന്നും മറെയുടെ പ്രസ്താവനയില്‍ പറയുന്നു. ഇത്രയും കാലത്തെ സേവനത്തിന് അവരോട് നന്ദിയുണ്ട്. അടുത്ത സ്റ്റെപ് എന്തായിരിക്കണം എന്ന് ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും ആന്‍ഡി മറെ പറഞ്ഞു.

മറെയുമൊത്തുള്ള കരിയര്‍ ഏറെ ആസ്വാദ്യകരമായിരുന്നു വെന്ന് കോച്ച് അമെലിയും പ്രതികരിച്ചു. കൂടുതല്‍ മത്സരങ്ങളില്‍ മികച്ച വിജയമുണ്ടാകട്ടെ എന്നും അമെലിയുടെ ആശംസ. കുഞ്ഞിന്റെ പരിചരണം കൂടി കണക്കിലെടുത്താണ് കോച്ച് സ്ഥാനത്ത് നിന്ന് പിന്‍മാറുന്നത്. അമ്മയായതിന് ശേഷം കഴിഞ്ഞ ആഗസ്ത് മുതല്‍ ആന്‍ഡി മറെക്കൊപ്പം സ്ഥിരമായി അമെലി മോറെസ്മോ ഉണ്ടാകാറില്ല.

TAGS :

Next Story