Quantcast

ബാംഗ്ലൂരിന് വീണ്ടും തോല്‍വി: പൂനെക്ക് രണ്ടാം ജയം

MediaOne Logo

Rishad

  • Published:

    24 April 2018 6:57 PM GMT

ബാംഗ്ലൂരിന് വീണ്ടും തോല്‍വി: പൂനെക്ക് രണ്ടാം ജയം
X

ബാംഗ്ലൂരിന് വീണ്ടും തോല്‍വി: പൂനെക്ക് രണ്ടാം ജയം

അഞ്ച്  മത്സരങ്ങളില്‍ നിന്ന് ബാംഗ്ലൂരിന്റെ നാലാം തോല്‍വിയാണിത്

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ റൈസിങ് പൂനെ സൂപ്പര്‍ ജിയന്റ്‌സിന് 27 റണ്‍സ് ജയം. പൂനെ ഉയര്‍ത്തിയ 162 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് മത്സരങ്ങളില്‍ നിന്ന് ബാംഗ്ലൂരിന്റെ നാലാം തോല്‍വിയാണിത്. രണ്ട് പോയിന്റോടെ പോയിന്റ് ടേബിളില്‍ അവസാനക്കാരാണ് കോഹ്ലിയും ഡിവില്ലിയേഴ്‌സും അടങ്ങുന്ന സംഘം.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷര്‍ദുല്‍ താക്കൂര്‍, ബെന്‍ സ്‌റ്റോക്ക് എന്നിവരുടെ മികവാണ് പൂനെക്ക് ജയം സമ്മാനിച്ചത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത സ്റ്റോക്കാണ് കളിയിലെ താരം. എബി ഡിവില്ലിയേഴ്‌സ്(29) വിരാട് കോഹ്ലി(28) എന്നിവരാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത പൂനെക്കായി രഹാനെ(30) രാഹുല്‍ ത്രിപാടി(31)സ്റ്റീവന്‍ സ്മിത്ത്(27)എം.എസ്‌ധോണി(28) എന്നിവര്‍ തിളങ്ങി.

TAGS :

Next Story