Quantcast

ഐഎസ്എല്ലില്‍ പൂനെക്കും മുംബൈ സിറ്റിക്കും ജയം

MediaOne Logo

Jaisy

  • Published:

    28 April 2018 8:17 AM IST

ഐഎസ്എല്ലില്‍ പൂനെക്കും മുംബൈ സിറ്റിക്കും ജയം
X

ഐഎസ്എല്ലില്‍ പൂനെക്കും മുംബൈ സിറ്റിക്കും ജയം

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു രണ്ട് ടീമുകളുടേയും ജയം

ഐഎസ്എല്ലില്‍ പൂനെ സിറ്റിക്കും മുംബൈ സിറ്റിക്കും ജയം. ജംഷഡ്പൂര്‍ എഫ്സിയും ചെന്നൈയില്‍ എഫ്സിയുമായിരുന്നു ഇരുടീമുകളുടേയും എതിരാളികള്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു രണ്ട് ടീമുകളുടേയും ജയം.

വാശിയേറിയ പോരാട്ടം തന്നെയായിരുന്നു പൂനെ സിറ്റിയും ജംഷഡ്പൂര്‍ എഫിയും കാഴ്ച വെച്ചത്. സീസണില്‍ ഒരു വിജയം മാത്രം നേടിയ സ്റ്റീവ് കോപ്പലിന്റെ പരിശീല നത്തിലുള്ള ജംഷഡ്പൂരിന് മുന്നേറാന്‍ ഇന്ന് ജയം അനിവാര്യമായിരുന്നു. എന്നാല്‍ മത്സരം തുടങ്ങി മുപ്പതാം മിനുറ്റില്‍ ആദില്‍ ഖാന്‍ പൂനെയുടെ വിജയഗോള്‍ നേടി.

ആദ്യ പകുതിക്ക് ശേഷവും ജംഷഡ്പൂര്‍ ഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിജയസ്വപ്നം തകരുകയായിരുന്നു. അസുക്ക പന്തുമായി ഗോള്‍ പോസ്റ്റിലെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. മൂന്ന് ജയവും രണ്ട് തോല്‍വിയുമായി പൂനെ പോയിന്‌‍റ് പട്ടികയില്‍ നാലാം സ്ഥാനത്തും ഒരു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ജംഷഡ്പൂര്‍ ആറാം സ്ഥാനത്തുമാണ്. ആദ്യ നാല് സ്ഥാനക്കാരില്‍ കയറാനുള്ള ശ്രമമാണ് രണ്ടാമത്തെ മത്സരത്തില്‍ മുംബൈ നടത്തിയത്. ചെന്നൈ കടുത്ത പ്രതിരോധം തീര്‍ത്തെങ്കിലും അറുപതാം മിനുറ്റില്‍ മുംബൈയുടെ എമാന്‍ രക്ഷകനായി എത്തുകയായിരുന്നു.

5 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമായി ചെന്നൈയില്‍ എഫ്സി മൂന്നാം സ്ഥാനത്തും രണ്ട് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും വഴങ്ങി മുബൈ അഞ്ചാം സ്ഥാനത്തുമാണ് ഇപ്പോള്‍.

TAGS :

Next Story