Quantcast

ട്വന്റി 20യിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആസ്‌ത്രേലിയക്ക്

MediaOne Logo

Subin

  • Published:

    4 May 2018 3:20 AM GMT

ട്വന്റി 20യിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആസ്‌ത്രേലിയക്ക്
X

ട്വന്റി 20യിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആസ്‌ത്രേലിയക്ക്

ആസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടി...

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌ക്കോര്‍ എന്ന റെക്കോര്‍ഡ് ഇനി ആസ്‌ത്രേലിയക്ക് സ്വന്തം. ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് നേടിയത് 263 റണ്‍സെന്ന റെക്കോര്‍ഡ് സ്‌ക്കോര്‍. മല്‍സരത്തില്‍ ഓസീസ് 85 റണ്‍സിന് ജയിച്ചു.

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡീമലിന് പിഴച്ചു. തുടക്കം മുതല്‍ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാമാരുടെ തേരോട്ടമാണ് കാന്‍ഡി സ്‌റ്റേഡിയത്തില്‍ കണ്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തീപ്പൊരി ബാറ്റിങ്ങിന് മുന്നില്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് അടിപതറി. ആദ്യ വിക്കറ്റില്‍ ഡേവിഡ് വാര്‍ണറുമൊത്ത് മാക്‌സ് വെല്‍ നേടിയത് 57 റണ്‍സ്. 27 പന്തില്‍ അര്‍ധ സെഞ്ച്വറി. 49 പന്തില്‍ ശതകം തികച്ചു മാക്‌സ്‌വെല്‍. പുറത്താകാതെ 65 പന്തില്‍ നേടിയത് 145 റണ്‍സ്.

മാക്‌സ്‌വെല്‍ നേടിയത് രാജ്യാന്തര ട്വന്റി ട്വന്റിയിലെ രണ്ടാമത്തെ വ്യക്തിഗത സ്‌ക്കോറാണ്. 263 റണ്‍സെന്നത് കുട്ടി ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറും. 2007 ല്‍ കെനിയക്കെതിരെ 260 റണ്‍സെടുത്ത ശ്രീലങ്കയുടെ റെക്കോര്‍ഡാണ് ഓസീസ് തകര്‍ത്തത്. മറുപടി ബാറ്റ് ചെയ്ത ലങ്കയുടെ ഇന്നിങ്‌സ് 178 ല്‍ അവസാനിച്ചു.

TAGS :

Next Story