Quantcast

ബ്ലാസ്റ്റേഴ്‍സിന് ഇനിയുള്ളത് നിര്‍ണായക മത്സരങ്ങള്‍

MediaOne Logo

Ubaid

  • Published:

    9 May 2018 9:06 AM GMT

ബ്ലാസ്റ്റേഴ്‍സിന് ഇനിയുള്ളത് നിര്‍ണായക മത്സരങ്ങള്‍
X

ബ്ലാസ്റ്റേഴ്‍സിന് ഇനിയുള്ളത് നിര്‍ണായക മത്സരങ്ങള്‍

ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ള നാല് മത്സരങ്ങളില്‍ രണ്ടെണ്ണം നാട്ടിലും രണ്ടെണ്ണം പുറത്തുമാണ്. രണ്ടെണ്ണത്തില്‍ ജയവും ബാക്കി തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ ടീമിന് സെമിയുറപ്പിക്കാം

ഐ.എസ്.എല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ബാക്കിയുള്ള നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് സെമിയുറപ്പിക്കാം.

ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ള നാല് മത്സരങ്ങളില്‍ രണ്ടെണ്ണം നാട്ടിലും രണ്ടെണ്ണം പുറത്തുമാണ്. രണ്ടെണ്ണത്തില്‍ ജയവും ബാക്കി തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ ടീമിന് സെമിയുറപ്പിക്കാം. രണ്ട് ഹോം മാച്ചുകള്‍ ജയിക്കുകയാണെങ്കില്‍ ടീമിന് 23 പോയിന്റാകും. ഹോംഗ്രൌണ്ടില്‍ തുടരുന്ന അസാധാരണ ഫോം നിലനിര്‍ത്താനായാല്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്. എന്നാല്‍ മികച്ച ടീമുകളായ മുംബൈ, കൊല്‍ക്കത്ത എന്നിവരെ അവരുടെ തട്ടകത്തില്‍ നേരിടണമെന്നത് ടീമിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഈ മത്സരങ്ങളില്‍ രണ്ടിലും സമനില വേണം.

മികച്ച ഫോമിലുള്ള ഡല്‍ഹിയെ പ്രാഥമിക റൌണ്ടില്‍ ഇനി ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടതില്ല. സെമി പ്രവേശത്തില്‍ കേരളവുമായി ഇഞ്ചോടിച്ച് പോരാടുന്ന മുംബൈക്കാണെങ്കില്‍ ഡല്‍ഹിയെയും ചെന്നൈയിനെയും നേരിടേണ്ടതുമുണ്ട്. രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 21 പോയിന്റാകും. കഴിഞ്ഞ സീസണില്‍ പ്രാഥമിക റൌണ്ടില്‍ നാലാമതെത്തി സെമിയിലേക്ക് കയറിയ ഡല്‍ഹിക്ക് 22 പോയിന്റേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എന്തൊക്കെയായാലും സെമി ഉറപ്പിക്കണമെങ്കില്‍ ജീവന്മരണപോരാട്ടം തന്നെയാണ് ബ്ലാസ്റ്റേഴ്സില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

TAGS :

Next Story