Quantcast

അസ്‍ലന്‍ ഷാ ഹോക്കി: മലേഷ്യയെ ആറടിയില്‍ കുഴിച്ചുമൂടി ഇന്ത്യ ഫൈനലില്‍

MediaOne Logo

admin

  • Published:

    9 May 2018 8:08 AM GMT

അസ്‍ലന്‍ ഷാ ഹോക്കി: മലേഷ്യയെ ആറടിയില്‍ കുഴിച്ചുമൂടി ഇന്ത്യ ഫൈനലില്‍
X

അസ്‍ലന്‍ ഷാ ഹോക്കി: മലേഷ്യയെ ആറടിയില്‍ കുഴിച്ചുമൂടി ഇന്ത്യ ഫൈനലില്‍

സുല്‍ത്താന്‍ അസ്‍ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.

സുല്‍ത്താന്‍ അസ്‍ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. വിജയിച്ചാല്‍ മാത്രം ഫൈനല്‍ എന്ന നിലയില്‍ നിര്‍ണായക മത്സരത്തിനിറങ്ങിയ ഇന്ത്യ, മലേഷ്യയെ മലര്‍ത്തിയടിക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് ഇന്ത്യ അസ്‍ലന്‍ ഷാ ഹോക്കിയുടെ ഫൈനലില്‍ കടക്കുന്നത്.

ആറു മത്സരങ്ങളില്‍ നിന്നു 12 പോയിന്റ് നേടിയ ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മറികടന്നാണ് ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാന്‍, കാനഡ, പാകിസ്താന്‍, മലേഷ്യ ടീമുകള്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ ന്യൂസിലന്‍ഡിനോടും ആസ്ട്രേലിയയോടും നീലപ്പട കീഴടങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ തോല്‍വി അടിച്ചേല്‍പ്പിച്ച ആസ്ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഈ തോല്‍വിക്ക് പ്രതികാരം വീട്ടുക കൂടിയാകും ഇന്ത്യന്‍ പുലിക്കുട്ടികളുടെ ലക്ഷ്യം. നാളെയാണ് ഫൈനല്‍. എസ്‍വി സുനില്‍(2), ഹര്‍ജീത് സിങ്(7), രമണ്‍ദീപ് സിങ്(25,39), ഡാനിഷ് മുജ്താബ(27), തല്‍വീന്ദര്‍ സിങ്(50) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മലേഷ്യയുടെ വലയില്‍ വെടിപൊട്ടിച്ചവര്‍. ഷഹ്റില്‍ സബാ(46)യാണ് മലേഷ്യയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

TAGS :

Next Story