ലോക ചാമ്പ്യന്മാര്‍ എത്തി, ഞെട്ടിപ്പിക്കുന്ന പരിക്ക് വാര്‍ത്തയുമായി

ലോക ചാമ്പ്യന്മാര്‍ എത്തി, ഞെട്ടിപ്പിക്കുന്ന പരിക്ക് വാര്‍ത്തയുമായി
ആല്‍പ്‌സ് പര്‍വതതീരത്തെ എവിയാ ലെ ബയിന്‍ എന്ന പ്രകൃതി സംരക്ഷണ മേഖലയില്‍ ആണ് ലോക ചാമ്പ്യന്‍മാര്‍ നാലാം യൂറോ വിജയത്തിനുള്ള പോരാട്ടങ്ങള്‍ക്കുള്ള പാര്‍പ്പിടമായി കണ്ടെത്തിയിരിക്കുന്നത്.

ആല്‍പ്‌സ് പര്‍വതതീരത്തെ എവിയാ ലെ ബയിന്‍ എന്ന പ്രകൃതി സംരക്ഷണ മേഖലയില്‍ ആണ് ലോക ചാമ്പ്യന്‍മാര്‍ നാലാം യൂറോ വിജയത്തിനുള്ള പോരാട്ടങ്ങള്‍ക്കുള്ള പാര്‍പ്പിടമായി കണ്ടെത്തിയിരിക്കുന്നത്. പാരീസില്‍ നിന്ന് 595 കിലോ മീറ്റര്‍ അകലെയുള്ള ഇവിടുത്തെ അതിപുരാതനമായ എമിരിട്ടാഷ് ഹോട്ടലില്‍ എത്തിയ ഉടനെ പരിശീലനത്തില്‍ ഏര്‍പ്പെട്ട ജര്‍മന്‍ ടീമിന് പക്ഷെ അപ്രതീക്ഷിതമായ ദുരന്താനുഭവമാണുണ്ടായിരിക്കുന്നത്. പരിക്ക് കാരണം ആദ്യ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത മാറ്റ്‌സ് ഹുമ്മല്‍സിന് പകരക്കാരനായി പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെട്ട ലെഫ്റ്റ് വിംഗ് ബാക്ക് അന്റോണിയോ റൂഡിഗര്‍ മുള്ളറുമായി കൂടിമുട്ടി വീണു മുട്ടിലെ ലിഗമെന്റുകള്‍ പൊട്ടി ഗുരുതരാവസ്ഥയില്‍ ശസ്ത്രക്രിയക്കു വിധേയനാകേണ്ടി വന്നു. പകരക്കാരനായി യോനത്താന്‍ താ യെയാണ് ലോയിവ് നിര്‍ദേശിച്ചിരിക്കുന്നത്. ജര്‍മന്‍ പ്രതിരോധ നിര കുറേക്കൂടി ദുര്‍ബലമാവുകയാണിവിടെ. സ്ലൊവെനിയക്കു എതിരെയുള്ള സന്നാഹമത്സരത്തില്‍ അസാധാരണ ഫോമില്‍ ആയിരുന്ന എഎസ് റോമയുടെ കളിക്കാരനായ റൂഡി ഇത്തവണ ബോ ആറ്റെങ്ങിനൊപ്പം അതിശക്തമായ പ്രതിരോധം തീര്‍ക്കുമെന്നാണ് കരുതിയിരുന്നത്.
Adjust Story Font
16

