Quantcast

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം കിരീടം

MediaOne Logo

Ubaid

  • Published:

    10 May 2018 5:35 PM GMT

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം കിരീടം
X

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം കിരീടം

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തമിഴ്‌നാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളം കിരീടം സ്വന്തമാക്കിയത്

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് അഞ്ചാം കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തമിഴ്‌നാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കേരളം 429 പോയിന്റും തമിഴ്‌നാടിന് 413.5 പോയിന്റുമാണുള്ളത്. 405 പോയിന്റുമായി ഹരിയാണ മൂന്നാമതെത്തി.

മീറ്റിന്റെ സമാപന ദിവസമായ ഇന്ന് നേടിയ രണ്ട് സ്വര്‍ണമടക്കം 18 സ്വര്‍ണവും 14 വെള്ളിയും 15 വെങ്കലവുമാണ് കേരളം നേടിയത്. അണ്ടര്‍20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ സനല്‍ സക്കറിയയും അണ്ടര്‍16 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യുവുമാണ് ഇന്ന് സ്വര്‍ണം നേടിയത്. കൂടാതെ ആറു വെള്ളിയും നാല് വെങ്കലവും സമാപന ദിവസം കേരളം സ്വന്തമാക്കി.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ ചരിത്രത്തില്‍ 32 മീറ്റുകളില്‍ 22ാം തവണയാണ് കേരളം ചാമ്പ്യന്‍മാരാകുന്നത്. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ നടന്ന മീറ്റില്‍ കേരളം 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവുമാണ് നേടിയിരുന്നത്.

TAGS :

Next Story