Quantcast

സ്വര്‍ണ ലിപികളില്‍ എഴുതിയ ഇന്ത്യയുടെ ഹോക്കി ചരിത്രം

MediaOne Logo

admin

  • Published:

    11 May 2018 7:57 AM GMT

സ്വര്‍ണ ലിപികളില്‍ എഴുതിയ ഇന്ത്യയുടെ ഹോക്കി ചരിത്രം
X

സ്വര്‍ണ ലിപികളില്‍ എഴുതിയ ഇന്ത്യയുടെ ഹോക്കി ചരിത്രം

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ് തന്നെയാണ് ലോക ഹോക്കിയിലെയും ഇതിഹാസമായി കണക്കാക്കപ്പെടുന്നത്

ഒളിമ്പിക്സില്‍ ഇന്ത്യന്‍ ചരിത്രം ഹോക്കിയെന്ന മത്സര ഇനത്തിന്റെ ചരിത്രം കൂടിയാണ്. 1928 മുതല്‍ 56 വരെയുള്ള ഒളിമ്പിക്സുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നിലനിര്‍ത്തിയ ഇന്ത്യ തന്നെയാണ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ രാജ്യം. ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ് തന്നെയാണ് ലോക ഹോക്കിയിലെയും ഇതിഹാസമായി കണക്കാക്കപ്പെടുന്നത്.

വടിയുപയോഗിച്ചുള്ള പന്തുകളിയില്‍ ഇന്ത്യയുടെ നല്ല നാളുകള്‍ ഇന്നലെകളിലായിരുന്നു. പുരാതന ഗ്രീസിലും ഏഷ്യയിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഹോക്കിക്ക് സമാനമായ കളി നിലവിലുണ്ടായിരുന്നു. ആധുനിക ഒളിമ്പിക്സിലേക്ക് വന്നാല്‍ 1908ലെ ലണ്ടന്‍ ഒളിമ്പിക്സിലാണ് ഹോക്കി മത്സരം ആദ്യമായി അരങ്ങേറിയത്. ആതിഥേയരായ ബ്രിട്ടനായിരുന്നു ആദ്യ സ്വര്‍ണമെഡല്‍ ജേതാക്കള്‍. പിന്നീട് ഹോക്കി മത്സരം നടന്നത് 1920ലെ ആന്റ് വെര്‍പ്പ് മേളയിലാണ്.അവിടെയും ബ്രിട്ടന്‍ സ്വര്‍ണം നിലനിര്‍ത്തി. പിന്നീട് നടക്കുന്നത് 1928ല്‍ ഇന്ത്യന്‍ ജൈത്രയാത്ര തുടങ്ങുന്നതും അവിടെ നിന്നാണ്

തുടര്‍ച്ചയായ ആറ് തവണ ഹോക്കിയിയില്‍ ഇന്ത്യന്‍ അശ്വമേധം തുടര്‍ന്നു. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ ഹിറ്റ്‍ലറിന്റെ സാനിധ്യത്തില്‍ ജര്‍മ്മനിയെ ഗോള്‍മഴയില്‍ മുക്കി ധ്യാന്‍ചന്ദ് ഇന്ത്യ ചരിത്രം രചിച്ചു. 1960ല്‍ പക്ഷെ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ആദ്യ സ്വര്‍ണം നേടി. 64ല്‍ ഇന്ത്യ കണക്കുവീട്ടി, 68ല്‍ പാക്കിസ്ഥാന് വീണ്ടും സ്വര്‍ണം. ഇന്ത്യ മൂന്നാം സ്ഥാനത്ത്. എണ്‍പതിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണം നേടുന്നത്. ആകെ എട്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ ഇന്ത്യ തന്നെയാണ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ രാജ്യം. എണ്‍പത്തിനാലില്‍ പാക്കിസ്ഥാന്‍ സ്വര്‍ണം നേടിയതിന് ശേഷം പിന്നീടിതുവരെ സ്വര്‍ണം ഏഷ്യയിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും ജര്‍മ്മനിക്കായിരുന്നു സ്വര്‍ണം.

റിയോയിലേക്കെത്തുമ്പോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുള്ള നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് തന്നെയാണ് സ്വര്‍ണ സാധ്യത. നെതര്‍ലന്റ്സും ജര്‍മ്മനയും സാധ്യതകളില്‍ അടുത്തടുത്ത സ്ഥാനങ്ങളിലുണ്ട്. റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലക്ഷ്യം മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷം ഒരു മെഡലാണ്.

TAGS :

Next Story