Quantcast

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടം നാളെ

MediaOne Logo
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടം നാളെ
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടം നാളെ

സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ വമ്പന്‍മാര്‍ നാളെ കളത്തിലറങ്ങും. മാഞ്ചസ്റ്റര്‍ ഡെര്‍ബിയാണ് പ്രീമിയര്‍ലീഗിലെ ഗ്ലാമര്‍ പോരാട്ടം. ചെല്‍സി, ലിവര്‍പൂള്‍, ആഴ്സണല്‍ ടീമുകള്‍ക്കും നാളെ മത്സരമുണ്ട്.

സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും. ചാണക്യന്‍മാരായ രണ്ട് പരിശീലകര്‍ തമ്മിലുള്ള പോരാട്ടം കൂടിയായാണ് യുണൈറ്റഡ്- സിറ്റി പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്. മുഖാമുഖം വന്ന പതിനാറ് മത്സരങ്ങളില്‍ 7 എണ്ണത്തില്‍ വിജയം നേടിയതിന്‍റെ മുന്‍ തൂക്കം ഗാര്‍ഡിയോളക്കുണ്ട്. തുടര്‍ വിജയങ്ങളിലാണ് മൌറീന്യോ ആശ്വാസം കാണുന്നത്. പരിക്കേറ്റ ഹെന്‍‌റിക് മിഖിതര്യന്‍ സിറ്റിക്കെതിരെ കളിച്ചേക്കില്ല. ദേശീയ ടീമിനൊപ്പം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അന്‍റോണിയോ വലന്‍സിയ ടീമില്‍ തിരിച്ചെത്തും. വിലക്ക് നേരിടുന്ന സെര്‍ജിയോ അഗ്യൂറോ സിറ്റി നിരയിലുണ്ടാകില്ല.

പരിശീലനത്തിനിറങ്ങിയെങ്കിലും പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത നായകന്‍ നായകന്‍ വിന്‍സന്‍റ് കോംമ്പനിയും കളിക്കുന്ന കാര്യം സംശയത്തിലാണ്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ നേരിടും. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇരു ടീമുകളും വിജയിച്ചത്. ആഴ്സണലിന് സതാംപ്റ്റണും ചെല്‍സിക്ക് സ്വാന്‍സിയ സിറ്റിയുമാണ് എതിരാളികള്‍.

TAGS :

Next Story