Quantcast

ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: പാലക്കാടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

MediaOne Logo

Subin

  • Published:

    11 May 2018 2:10 PM GMT

ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: പാലക്കാടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
X

ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: പാലക്കാടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

അഞ്ചാം തവണയാണ് പാലക്കാട് ജേതാക്കളാവുന്നത്. എറണാകുളം ആണ് തൊട്ടുപിന്നില്‍.

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പാലക്കാട് ജേതാക്കളാവുന്നത്. എറണാകുളം ആണ് തൊട്ടുപിന്നില്‍. കോട്ടയം ജില്ല മൂന്നാം സ്ഥാനം നേടി.

കിരീടത്തിനായി മീറ്റിന്‍റെ അവസാന ദിനം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇന്നലെ രണ്ടാം സ്ഥാനത്ത് നിന്ന എറണാകുളത്തെ പിന്തള്ളിയാണ് പാലക്കാട് ഒന്നാമതെത്തിയത്. 28 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 473 പോയിന്‍റോടെയാണ് പാലക്കാട് കിരീടം നേടിയത്. 26 സ്വര്‍ണവും 19 വെള്ളിയും 20 വെങ്കലവുമായി എറണാകുളം 424 പോയിന്റ് നേടി. എറണാകുളം രണ്ടാം സ്ഥാനത്തെത്തി. 12 സ്വര്‍ണവും 25 വെള്ളിയും 20 വെങ്കലവുമായി 36 പോയിന്‍റുമായി കോട്ടയം ആണ് മൂന്നാം സ്ഥാനത്ത്.

ഒരു സ്വര്‍ണവും ഒരു വെള്ളിയുമായി വയനാട് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം. 25 മീറ്റ് റെക്കോര്‍ഡാണ് മീറ്റില്‍ പിറന്നത്. ഇന്ന് നടന്ന 39 ഫൈനലില്‍ നിന്നായി നാല് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.

TAGS :

Next Story