Quantcast

ഭൂം ഭൂം ഭൂംറ.... ഹെയില്‍സിനെ വീഴ്ത്തിയ കിടിലന്‍ ഫീല്‍ഡിങ് കാണാം

MediaOne Logo
ഭൂം ഭൂം ഭൂംറ.... ഹെയില്‍സിനെ വീഴ്ത്തിയ കിടിലന്‍ ഫീല്‍ഡിങ് കാണാം
X

ഭൂം ഭൂം ഭൂംറ.... ഹെയില്‍സിനെ വീഴ്ത്തിയ കിടിലന്‍ ഫീല്‍ഡിങ് കാണാം

നിലത്ത് മുത്തമിട്ട് പന്ത് സ്റ്റമ്പില്‍ ഉരസുമ്പോള്‍ ഇത് പ്രതീക്ഷിക്കാതെ ആയാസമായി ഓടി അടുക്കുകയായിരുന്നു ഹെയില്‍സ്. ഒന്ന് ഡൈവ് ചെയ്ത് സ്വയം

പുതിയ നായകന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയെ പ്രതികരോധത്തിലാഴ്ത്തിയാണ് ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് തുടങ്ങിയത്. ഒരറ്റത്ത് റോയ് അടിച്ചു കയറിയപ്പോള്‍ ഹെയില്‍സ് ശാന്തനായിരുന്നു. റോയ്ക്ക് മുന്നില്‍ ബൌളര്‍മാര്‍ക്ക് അടിതെറ്റിയപ്പോളാണ് ഭൂംറ മാജിക് ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഉമേഷ് യാദവിന്‍റെ പന്ത് ഫൈന്‍ ലെഗിലേക്ക് തിരിച്ച് റോയ് അനായാസ സിംഗിളിനായി കുതിച്ചു. ഓടിയെത്തി പന്ത് തടഞ്ഞിട്ട ഭൂംറ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി നോണ്‍ സ്ട്രൈക്കറുടെ ദിശയിലേക്കാണ് പന്ത് എറിഞ്ഞത്. നിലത്ത് മുത്തമിട്ട് പന്ത് സ്റ്റമ്പില്‍ ഉരസുമ്പോള്‍ ഇത് പ്രതീക്ഷിക്കാതെ ആയാസമായി ഓടി അടുക്കുകയായിരുന്നു ഹെയില്‍സ്. ഒന്ന് ഡൈവ് ചെയ്ത് സ്വയം രക്ഷയൊരുക്കാനുള്ള ചിന്ത ഹെയില്‍സിലുണരുന്നതിന് മുമ്പ് തന്നെ ആ ഇന്നിങ്സിന് അവസാനം കുറിക്കപ്പെട്ടിരുന്നു.

ഭൂംറയുടെ കയ്യൊപ്പുള്ള ആ റണ്ഔട്ട് കാണാം.

WATCH: BOOMRAH! How was that for a throw from the deep. Jasprit Bumrah with a cannon throw sends Alex Hales back to the...

Posted by Indian Cricket Team on Sunday, January 15, 2017
TAGS :

Next Story