Quantcast

വാര്‍ണറെ പ്രകോപിപ്പിക്കാന്‍ കൊലവിളിയുമായി പ്രവീണ്‍കുമാര്‍

MediaOne Logo

admin

  • Published:

    11 May 2018 10:31 AM GMT

വാര്‍ണറെ പ്രകോപിപ്പിക്കാന്‍ കൊലവിളിയുമായി പ്രവീണ്‍കുമാര്‍
X

വാര്‍ണറെ പ്രകോപിപ്പിക്കാന്‍ കൊലവിളിയുമായി പ്രവീണ്‍കുമാര്‍

പിന്നെ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ബാറ്റ്സ്മാനു നേരെ ചീറിയടുത്തു. അപകടം മണത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഓടിയെത്തി പ്രവീണിനെ

ക്രിക്കറ്റ് മൈതാനങ്ങള്‍ താരങ്ങള്‍ തമ്മിലുള്ള ചൂടേറിയ ഏറ്റുമുട്ടലുകളുടെ കേന്ദ്രമായി മാറുക പതിവാണ്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഇത് സീമകള്‍ ലംഘിച്ച് കടന്നു കയറുകയും ചെയ്യും. ഐപിഎലില്‍ ഇന്നലെ നടന്ന ഗുജറാത്ത് ലയണ്‍സ് - ഹൈദരബാദ് സണ്‍റൈസേഴ്സ് മത്സരത്തിനിടയിലും ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ലാത്ത ഒരു സംഭവം നടന്നു. ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ ശ്രദ്ധ തെറ്റിക്കാന്‍ ഗുജറാത്ത് പേസര്‍ പ്രവീണ്‍കുമാര്‍ കൊലവിളിയുമായി ചീറിയടുത്തതാണ് സംഭവം.

ഹൈദരബാദ് ബാറ്റ് ചെയ്യുന്പോള്‍ പതിനെട്ടാം ഓവറിലാണ് പ്രവീണ്‍കുമാര്‍ പ്രകോപനത്തിനായി മോശം പാത തെരഞ്ഞെടുത്തത്. പ്രവീണിന്‍റെ പന്ത് വാര്‍ണര്‍ ഡിഫന്‍റ് ചെയ്തു. പന്ത് എത്തിയത് ബൌളറുടെ തന്നെ സമീപത്ത്. പന്തെടുത്ത പ്രവീണ്‍ വാര്‍ണറുടെ നേരെ എറിയുന്നതായി ഒന്നിലധികം തവണ അഭിനയിച്ചു. പിന്നെ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ബാറ്റ്സ്മാനു നേരെ ചീറിയടുത്തു. അപകടം മണത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഓടിയെത്തി പ്രവീണിനെ ശാന്തനാക്കി. അജയ്യനായി 93 റണ്‍സുമായി ടീമിനെ ജയത്തിലേക്ക് നയിച്ച വാര്‍ണര്‍ ചെറുചിരിയോടെ ഇതെല്ലാം കണ്ടു നിന്നു.

An aussie getting a taste of his own medicine pic.twitter.com/Rrw0KSLLvZ

— Cricket Online (@cricketfun4u) 28 May 2016

TAGS :

Next Story